പെട്രോളിനും ഡീസലിനും വീണ്ടും വില ഉയര്‍ന്നു
Jan 19, 2021, 09:32 IST
കൊച്ചി: (www.kasargodvartha.com 19.01.2021) ഇന്ധന വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി.
സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോഡിലാണ്. ജനുവരി മാസം ഇത് നാലാം തവണയാണ് വില വര്‍ധിക്കുന്നത്. നാല് തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ധിപ്പിച്ചത്.
Keywords: Kochi, news, Kerala, Top-Headlines, Price, Business, Petrol, Petrol, diesel prices hiked again