കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു
Jun 4, 2021, 10:28 IST
കൊച്ചി: (www.kasargodvartha.com 04.06.2021) പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു, 92 രൂപ 4 പൈസയായി. പെട്രോള്‍ 96 രൂപ 47 പൈസ.
കൊച്ചിയില്‍ പെട്രോള്‍ വില 94.86 രൂപയായി. ഡീസലിന് 90.27 രൂപയുമായി. ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ വില ഉയര്‍ത്തുന്നത് ഇത് 44-ാം തവണയാണ്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നിരുന്നു.
Keywords: Kochi, News, Kerala, Top-Headlines, Business, Petrol, diesel prices hiked again on June 4