ഇന്ധനവില വീണ്ടും ഉയര്‍ന്നു; ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്‍ വിലയിലും വര്‍ധന
Sep 28, 2021, 07:59 IST
തിരുവനന്തപുരം: (www.kasargodvartha.com 28.09.2021) രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ചൊവ്വാഴ്ച ഡീസല്‍ വില 94 രൂപ 58 പൈസയാണ്. പെട്രോള്‍ 101 രൂപ 70 പൈസ.
തിരുവനന്തപുരത്ത് പെട്രോള്‍ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101.92 രൂപയും ഡീസല്‍ 94.82 രൂപയുമാണ്. 72 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പെട്രോള്‍ വിലയില്‍ വര്‍ധന. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Business, Top-Headlines, Petrol, Price, Petrol and diesel prices hiked again on September 28