വീണ്ടും തിരിച്ചടി; പെട്രോള്‍, ഡീസല്‍ വില കൂട്ടി
Oct 24, 2021, 09:16 IST
തിരുവനന്തപുരം: (www.kasargodvartha.com 24.10.2021) രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോള്‍ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്. പാറശ്ശാലയില്‍ 103 രൂപ 77 പൈസയാണ് ഡീസല്‍ വില.
കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വര്‍ധിച്ചത്. എണ്ണക്കമ്പനികള്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Petrol and diesel prices hiked again on October 24