ഇന്ധനവില കുതിക്കുന്നു; പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
Jun 26, 2021, 10:00 IST
കൊച്ചി: (www.kasargodvartha.com 26.06.2021) ഇന്ധനവില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ശനിയാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 98 രൂപ 21 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 94 രൂപ 42 പൈസയായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 100 കടന്നു. സാധാരണ പെട്രോളിന് 100 രൂപാ 09 പൈസയായി. ഇന്ത്യന്‍ ഓയില്‍ പ്രീമിയം പെട്രോളിന് 104 രൂപ 22 പൈസയായി. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് 14 തവണയാണ് ഇന്ധന വില വര്‍ധിച്ചത്.
Keywords: Kochi, News, Kerala, Top-Headlines, Price, Business, Petrol, Petrol and diesel prices hike again on June 26