ഇരുട്ടടി തുടരുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
തിരുവനന്തപുരം: (www.kasargodvartha.com 15.10.2021) ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ വെള്ളിയാഴ്ച കോഴിക്കോട് പെട്രോള്‍ വില 105.57 രൂപയും ഡീസലിന് 99.26 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 രൂപയും ഡീസല്‍ വില 99.09 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 രൂപയും ഡീസല്‍ വില 100.94 രൂപയുമായി ഉയര്‍ന്നു.
കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വര്‍ധിച്ചത് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ്. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ. ദിവസേന എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Petrol, Price, Business, Petrol and diesel price hike on October 15







