city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷരഹിത പച്ചക്കറിക്കു പിന്നാലെ രാസവസ്തുരഹിത പാലുമായി അരോമ ഫ്രഷ്

തിരുവനന്തപുരം: (www.kasargodvartha.com 12/05/2017) വിഷരഹിത പച്ചക്കറികളും ഭക്ഷ്യോല്‍പന്നങ്ങളും വില്‍പന നടത്തുന്ന 'അരോമ ഫ്രഷ്' രാസവസ്തുക്കള്‍ കലരാത്ത ശുദ്ധമായ പാലും വിപണിയിലെത്തിക്കുന്നു.അരോമാ ഫ്രഷ് ഫാം മില്‍ക്ക് എന്ന ബ്രാന്‍ഡിലുള്ള പാല്‍ മന്ത്രിമാരായ ശ്രീ വി എസ് സുനില്‍ കുമാറും ശ്രീ കെ രാജുവും ചേര്‍ന്ന് പുറത്തിറക്കി.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി പന്തളം സുധാകരന്‍, എം എല്‍ എമാരായ എം കെ മുനീര്‍, കെ കെ രാമചന്ദ്രന്‍ നായര്‍, കെ രാജന്‍, അരോമ ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ പി.കെ.സജീവ്, അരോമ ഫ്രഷ് എംഡി ആന്‍ സജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പന്തളത്ത് പ്രവര്‍ത്തിക്കുന്ന അഗ്രോസോഫ്റ്റ് എന്ന സ്വന്തം ഫാമിലാണ് പ്രധാനമായും ഫാം മില്‍ക്ക് തയ്യാറാക്കുന്നത്. ഇവിടെയുള്ള മുന്നൂറോളം പശുക്കളില്‍ നിന്നു ലഭിക്കുന്ന പാല്‍ സംസ്‌ക്കരിക്കുന്നതിനുള്ള പ്ലാന്റും ഫാമിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതിദത്തമായ പുല്ലും വൈക്കോലും തീറ്റകളും മാത്രമാണ് കാലിത്തീറ്റയായി ഉപയോഗിക്കുന്നത്. ഇതേമാനദണ്ഡപ്രകാരം കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന പാലും സംസ്‌ക്കരിച്ച് വിതരണം ചെയ്യുമെന്ന് അരോമ ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ പി.കെ.സജീവ് പറഞ്ഞു.

വിഷരഹിത പച്ചക്കറിക്കു പിന്നാലെ രാസവസ്തുരഹിത പാലുമായി അരോമ ഫ്രഷ്

തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പാല്‍ വിതരണം. പ്രതിദിനം 10000 ലിറ്റര്‍ പാലാണ് ഇപ്പോള്‍ വിതരണത്തിനുള്ളത്. ക്രമേണ അത് 25000 ലിറ്ററാക്കി ഉയര്‍ത്തുമെന്ന് സജീവ് പറഞ്ഞു. ജി എ പി സര്‍ട്ടിഫിക്കറ്റോടുകൂടിയ ജൈവ പച്ചക്കറികള്‍, പഴങ്ങള്‍, വിവിധയിനം ധാന്യങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, തിനകള്‍, തേയില, കാപ്പിപ്പൊടി, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയവയും വനത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങളായ തേന്‍, മുളങ്കൂമ്പ് തുടങ്ങിയവയുമാണ് അരോമാ ഫ്രഷിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍. പ്രകൃതിജന്യ സൗന്ദര്യവര്‍ധകവസ്തുക്കള്‍, സോപ്പുകള്‍, സുഗന്ധതൈലങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീ വസ്തുക്കളും അരോമ ഫ്രഷില്‍ ലഭ്യമാണ്.തിരുവനന്തപുരം കൊച്ചി നഗരങ്ങളിലായി അഞ്ച് വില്‍പ്പനശാലകളാണ് നിലവിലുള്ളത്. കൂടുതല്‍ ശാലകള്‍ വൈകാതെ തുറക്കുമെന്നും സജീവ് പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും മുന്നില്‍കണ്ട് ഗുണമേന്‍മയേറിയ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കിലാണ് ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കുന്നതെന്ന് ആന്‍ സജീവ് പറഞ്ഞു. കൃത്യതാകൃഷിരീതിയെ ആധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് പോഷകമൂല്യം കുറയാതെയും സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിലും ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുകയാണ് അരോമ ഫ്രഷ് ചെയ്യുന്നത്. അംഗീകൃത ലാബുകളില്‍ പരിശോധന നടത്തി, ഉല്‍പന്നങ്ങളില്‍ യാതൊരു വിധത്തിലുള്ള കീടനാശിനികളോ വിഷവസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് വില്‍പനയെന്നും അവര്‍ പറഞ്ഞു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉപസ്ഥാപനമാണ് അരോമ ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്. ഇതുകൂടാതെ ഫ്രാഗ്രന്റ് നേച്വര്‍ ഹോട്ടല്‍ ഗ്രൂപ്പ്, കണ്‍സ്ട്രക്ഷന്‍ സ്ഥാപനവും, ഫ്രാഗ്രന്റ് നേച്വര്‍ ഫിലിംക്രിയേഷന്‍സ് എന്ന സിനിമ പ്രൊഡക്ഷന്‍ സ്ഥാപനവും കമ്പനിക്കുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Vegetable, Milk, Cow, News, Business, Products, Dubai, Company, Farmers, Market, Organic milk from pesticide-free Aroma Fresh brand

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia