Seized | വെളുത്തിട്ട് പാറാന്‍ നിക്കേണ്ട, പാണ്ടാവും! കടകളില്‍ വില്‍ക്കുന്നത് ലക്ഷങ്ങളുടെ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍; 'ഓപറേഷന് സൗന്ദര്യ'യില്‍ കുടുങ്ങി കാസര്‍കോട്ടെ സ്ഥാപനവും
Feb 21, 2023, 20:34 IST
കാസര്‍കോട്: (www.kasargodvartha.com) സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ക്രീമുകള്‍ വാരിത്തേക്കുന്നവർക്ക് മുന്നറിയിപ്പ്. കടകളില്‍ വില്‍ക്കുന്നത് ലക്ഷങ്ങളുടെ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളെന്ന് കണ്ടെത്തല്‍. സംസ്ഥാനമെമ്പാടും ഓപറേഷന് സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്ട്രോള് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഫെബ്രുവരി 14, 15, 16 തീയതികളിലായിരുന്നു പരിശോധന നടന്നത്.
പരിശോധനയില്‍ 4.19 ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടി. 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും അനധികൃത സൗന്ദര്യ വസ്തുക്കള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്ട് നിന്ന് ഇത്തരത്തിലുള്ള 74,085 രൂപയുടെ ഉത്പന്നമാണ് പിടിച്ചെടുത്തത്. നഗരത്തിലെ പ്രസ് ക്ലബ് ജന്‍ക്ഷനിലുള്ള ഓംകാര്‍ മാര്കറ്റിംഗില് നിന്നാണ് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ വി ബേബിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
സംസ്ഥാനത്താകെ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും പിടികൂടിയ ഉത്പന്നങ്ങൾ കോടതികളിൽ ഹാജരാക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാതെ നിർമിച്ച സൗന്ദര്യവർധക ഉൽപന്നങ്ങളാണ് പിടികൂടിയത്. വെളുക്കാന്‍ തേക്കുന്ന ക്രീമുകള്‍, ഫെയ്സ് ലോഷന്‍, ഷാംപൂ, സോപുകള്‍, നെയില്‍ പോളിഷ് തുടങ്ങിയവയും പിടികൂടിയവയിൽ പെടുന്നു. പാകിസ്താന്, തുര്‍ക്കി രാജ്യങ്ങളുടെ ലേബല്‍ കാണിക്കുന്ന ഉത്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്കൂള്‍-കോളജ് വിദ്യാര്‍ഥികളും സത്രീകളുമാണ് ഇത്തരം സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പ്രധാന ഉപഭോക്താക്കളെന്നാണ് പറയുന്നത്. നിര്‍മാണ ലൈസന്‍സ് രേഖകളില്ലാത്ത വീര്യം കൂടിയ സൗന്ദര്യ വര്‍ധക ക്രീമുകളാണ് കടകള്‍ വഴി വില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ക്രീമുകളും മറ്റും പതിവായി പൂശുന്ന ഒരാളുടെ ശരീരത്തിലേക്ക് വലിയ അളവില്‍ രാസവസ്തുക്കള്‍ കടന്നുചെല്ലുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അര്‍ബുദം മുതല്‍ വന്ധ്യത വരെയുള്ള രോഗങ്ങള്‍ക്ക് ഇത്തരം വസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കാരണമാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത്തരം ക്രീമുകള്‍ ഉപയോഗിച്ച അനവധി പേരാണ് ചര്‍മ രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ രേഖകള്‍ പരിശോധിക്കണമെന്നാണ് സംസ്ഥാന ഡ്രഗ് കണ്ട്രോളര് പറയുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Raid, Seized, Business, Investigation, Crime, Operation soundarya, Operation soundarya; Seized harmful creams.
< !- START disable copy paste -->