പാല്‍ വിതരണത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് മില്‍മ; എല്ലാ ഉല്‍പ്പന്നങ്ങളും ഇനി ഓണ്‍ലൈന്‍ വഴിയും
Jun 29, 2019, 15:05 IST
തിരുവനന്തപുരം: (www.kasargodvartha.com 29.06.2019) പാല്‍ വിതരണത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചെത്തിയിരിക്കുകയാണ് മില്‍മ. മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും. മന്ത്രി കെ.രാജു മില്‍മയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംരംഭം ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യയിലൂടെ മാര്‍ക്കറ്റിംഗ് മേഖലയില്‍ വിജയകരമായ മാറ്റം വരുത്താന്‍ മില്‍മയ്ക്ക് സാധിക്കുമെന്നും വര്‍ദ്ധിച്ചുവരുന്ന ക്ഷീരോത്പാദനം മുന്‍നിറുത്തി പാലില്‍ നിന്നുള്ള വൈവിദ്ധ്യകരമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ മില്‍മ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഎം നീഡ്‌സ് എന്ന മൊബൈല്‍ ആപ്പ് വഴിയായിരിക്കും ഐസ്‌ക്രീം ഒഴികെയുള്ള പാലുല്‍പ്പന്നങ്ങളുടെ വിപണനം നടക്കുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ എത്തിക്കും. ജൂണ്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തായിരിക്കും പരീക്ഷണാര്‍ഥം പദ്ധതി ആദ്യം നടപ്പാക്കുകയെന്ന് മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, milma, inauguration, Online marketing of milma