പ്രതിസന്ധികളെ അതിജീവിച്ച് കൊച്ചി വിമാനത്താവളം; ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Apr 9, 2019, 16:51 IST
കൊച്ചി: (www.kasargodvartha.com 09.04.2019) പ്രതിസന്ധികളെ അതിജീവിച്ച് കൊച്ചി വിമാനത്താവളം. 1999 ജൂണ്‍ 10 നാണ് ആദ്യവിമാനമിറങ്ങുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ വഴി യാത്ര ചെയ്തത് ഒരു കോടി രണ്ടു ലക്ഷത്തി ആയിരത്തി എണ്‍പത്തി ഒന്‍പത് യാത്രക്കാരാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയാത്രക്കാര്‍ എന്ന നേട്ടം സിയാല്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.
സിയാലില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാള്‍ ഉയരുന്നത് ആദ്യമായാണ്. 52.68 ലക്ഷം പേര് ആഭ്യന്തരയാത്രക്കാരും 49.32 ലക്ഷം പേര് രാജ്യാന്തര യാത്രക്കാരുമാണ്. കഴിഞ്ഞവര്‍ഷമുണ്ടായ പ്രളയത്തില്‍ വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടിരുന്നു.
ഇതേതുടര്‍ന്ന് വന്‍സാമ്പത്തിക നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഈ പ്രതിസന്ധികളെ അതിജീവിച്ചാണ് സിയാല്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഏപ്രിലില്‍ നിലവില്‍ വന്ന വേനല്‍ക്കാല സമയക്രമമനുസരിച്ച് 672 വിമാന സര്‍വ്വീസുകളാണ് ഓരോ ആഴ്ചയിലും സിയാലിനുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: One crore passengers through kochi airport; Kochi International Airport achieve big goal, Kochi, news, Kerala, Business, Top-Headlines.