city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിലക്കയറ്റത്തില്‍ ആശ്വാസമേകാന്‍ ഓണം ഫെയറുകള്‍: ഉദ്ഘാടനം ഞായറാഴ്ച മന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: (www.kasargodvartha.com 30.08.2019) ഓണക്കാലത്ത് പൊതുവിപണിയില്‍ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സബ്സിഡിയോടെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നു. കാസര്‍കോട് സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ ഒരു ജില്ലാതല ഓണം ഫെയറും രണ്ട് താലൂക്ക് തല ഓണം ഫെയറുകളും നടത്തും. കാസര്‍കോട് എം ജി റോഡില്‍ ചക്കരബസാര്‍ പരിസരത്ത് വി പി ടവറില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഫെയര്‍ ഞായറാഴ്ച രാവിലെ 11ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, കെ കുഞ്ഞിരാമന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാവും.

ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലുകള്‍ നടത്തി അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ഗുണമേന്മയോടെ കൃത്യമായ അളവില്‍ ഒരുകുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ പത്തുവരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.

കാസര്‍കോട് താലൂക്ക് തല ഓണം ഫെയര്‍ കുറ്റിക്കോലില്‍ സെപ്തംബര്‍ രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കുമ്പള സപ്ലൈകോ മാവേലി സ്റ്റോറിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മഞ്ചേശ്വരം താലൂക്ക്തല ഓണം ഫെയര്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 10.30ന് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട്് കെ എന്‍ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് ഗീത ഷെട്ടി അധ്യക്ഷത വഹിക്കും.

സ്പെഷ്യല്‍ ഓണം ഫെയറുകള്‍

കാസര്‍കോട്: കാസര്‍കോട് ഡിപ്പോയുടെ കീഴില്‍ മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്പെഷ്യല്‍ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. പുത്തിഗെ, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, കുംബഡാജെ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സെപ്തംബര്‍ ആറ് മുതല്‍ 10 വരെയാണ് സ്പെഷ്യല്‍ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുക. ഓണം ഫെയര്‍ സംഘടിപ്പിക്കുന്ന സ്ഥലങ്ങള്‍: സീതാംഗോളി അപ്സര കോംപ്ലക്സ് (പുത്തിഗെ), ബദര്‍നഗര്‍ ജാഗ്രതാ സമിതി ഹാള്‍ (മൊഗ്രാല്‍പുത്തൂര്‍), മധൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം, മാര്‍പ്പനടുക്കം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് (കുംബഡാജെ).

വിലക്കയറ്റത്തില്‍ ആശ്വാസമേകാന്‍ ഓണം ഫെയറുകള്‍: ഉദ്ഘാടനം ഞായറാഴ്ച മന്ത്രി നിര്‍വഹിക്കും

Keywords: Kerala, kasaragod, news, Onam-celebration, Government, Sale, Business, Top-Headlines, Onam fair will be inaugurated on 31.08.2019

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia