ഇന്ത്യന്‍ ഗെയിം വ്യവസായത്തിന് പുത്തന്‍ പ്രതീക്ഷ നല്കി കാസര്‍കോട് സ്വദേശി
Feb 18, 2015, 20:33 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2015) ഇന്ത്യന്‍ ഗെയിം വ്യവസായത്തിന് പുത്തന്‍ പ്രതീക്ഷ നല്കി കാസര്‍കോട് സ്വദേശി. പുരാണ കഥയെ അടിസ്ഥാനമാക്കി ഹൈദരാബാദ് കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ അസുര ഗെയിമിലൂടെയാണ് കാസര്‍കോട് സ്വദേശി ഇന്ത്യന്‍ ഗെയിം വ്യവസായത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്.
പുറത്തിറങ്ങും മുമ്പേ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ആസുര എന്ന ഗെയ്മിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് കാസര്‍കോട് തെരുവത്ത് മഡോണ കോണ്വെന്റിനടുത്തെ സൈനുദ്ദീന്‍ ഫഹദാണ്. ഗെയിം പുറത്തിറങ്ങും മുമ്പേ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യന്‍ ഗെയിം വ്യവസായത്തില്‍ അപൂര്‍വമാണ്.
ഗെയിം ഡിസൈനറായ ഫഹദ് കാസര്‍കോട് റോയല്‍ സില്‍ക്സിന്റെ സ്ഥാപകനായ സൈനുദ്ദീന്റെ പേരക്കുട്ടിയാണ്. ദേവന്മാര് അസുരന്മാരെ പ്രതിരോധിക്കുന്നതാണ് ഗെയിംന്റെ ഉള്ളടക്കം. പുറത്തിറങ്ങും മുമ്പേ തന്നെ റിലയന്‍സിന്റെയും നാസ്കോമിന്റെയും അവാര്‍ഡുകള്‍ ഉള്‍പടെ നിരവധി അവാര്‍ഡുകള്‍ അസുര സ്വന്തമാക്കി. ഹൈദരാബാദിലെ ഫഹദിന്റെ സ്വന്തം സ്റ്റുഡിയോയായ ഓഗ്രെ ഹെഡിലാണ് ഗെയിമിന്റെ നിര്‍മാണം നടന്നത്.
വിദേശ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായവും അസുര ടീമിന് ലഭിച്ചു. അസുര ഗെയിം ടീമില്‍ ഫഹദിനൊപ്പം ചെന്നൈ സ്വദേശിയായ നീരജ് കുമാര്‍, ഡല്‍ഹി സ്വദേശിയായ ഔഭിക് നാഥ് എന്നിവരുമുണ്ട്.
ബിസിനസുകാരനായ ഫിറോസ് - ഫൗസിയ ദമ്പതികളുടെ മകനാണ് ഫഹദ്. 25 വര്‍ഷമായി മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഫഹദ് ഇടയ്ക്ക് നാട്ടിലെത്താറുണ്ട്.
SUMMARY: Ogre Head Studio is a Hyderabad-based indie developer “seeking to bring a change in this clone-infested, movie-based Indian game Industry” and it has revealed its first game. Asura is an ambitious hack-and-slash roguelike filled with elemental runes, spell-casting and loot. The game is inspired by Indian mythology and is currently planned for release on PC (browser) and mobile devices.
പുറത്തിറങ്ങും മുമ്പേ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ആസുര എന്ന ഗെയ്മിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് കാസര്‍കോട് തെരുവത്ത് മഡോണ കോണ്വെന്റിനടുത്തെ സൈനുദ്ദീന്‍ ഫഹദാണ്. ഗെയിം പുറത്തിറങ്ങും മുമ്പേ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യന്‍ ഗെയിം വ്യവസായത്തില്‍ അപൂര്‍വമാണ്.
ഗെയിം ഡിസൈനറായ ഫഹദ് കാസര്‍കോട് റോയല്‍ സില്‍ക്സിന്റെ സ്ഥാപകനായ സൈനുദ്ദീന്റെ പേരക്കുട്ടിയാണ്. ദേവന്മാര് അസുരന്മാരെ പ്രതിരോധിക്കുന്നതാണ് ഗെയിംന്റെ ഉള്ളടക്കം. പുറത്തിറങ്ങും മുമ്പേ തന്നെ റിലയന്‍സിന്റെയും നാസ്കോമിന്റെയും അവാര്‍ഡുകള്‍ ഉള്‍പടെ നിരവധി അവാര്‍ഡുകള്‍ അസുര സ്വന്തമാക്കി. ഹൈദരാബാദിലെ ഫഹദിന്റെ സ്വന്തം സ്റ്റുഡിയോയായ ഓഗ്രെ ഹെഡിലാണ് ഗെയിമിന്റെ നിര്‍മാണം നടന്നത്.
വിദേശ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായവും അസുര ടീമിന് ലഭിച്ചു. അസുര ഗെയിം ടീമില്‍ ഫഹദിനൊപ്പം ചെന്നൈ സ്വദേശിയായ നീരജ് കുമാര്‍, ഡല്‍ഹി സ്വദേശിയായ ഔഭിക് നാഥ് എന്നിവരുമുണ്ട്.
ബിസിനസുകാരനായ ഫിറോസ് - ഫൗസിയ ദമ്പതികളുടെ മകനാണ് ഫഹദ്. 25 വര്‍ഷമായി മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഫഹദ് ഇടയ്ക്ക് നാട്ടിലെത്താറുണ്ട്.
Keywords : Kasaragod, Kerala, Theruvath, Games, Business, Sainudheen Fahad, Ogre Head Studio reveals hack-and-slash roguelike Asura.