ചന്ദ്രഗിരി ഇകോ ടൂറിസം സഹകരണ സംഘത്തിന്റെ ഓഫീസ് തുറന്നു
Jul 25, 2021, 13:13 IST
മുള്ളേരിയ: (www.kasargodvartha.com 25.07.2021) കാസർകോടിൻറെ ടൂറിസം സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതിന് സഹകരണമേഖലയിലെ ചുവടുവെയ്‌പുമായി ചന്ദ്രിഗിരി ഇകോ ടൂറിസം ഡെവലപ്മെന്റ് കോ ഓപറേറ്റിവ് സൊസൈറ്റിയുടെ ഓഫീസ് കർമംതോടിയിൽ തുറന്നു. രണ്ട് വർഷം മുൻപ് ആരംഭിച്ച സ്ഥാപനത്തിന്റെ ഓഫീസ് കാടകം ബിസിനസ് സെന്ററിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.
നാടിന്റെ വിനോദ സഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്തി തദ്ദേശ, വിദേശ സഞ്ചാരികൾക്ക് കാസർകോടിനെ പരിചയപ്പെടുത്തുക, യാത്രകൾ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ജനകീയ സംരംഭമാണ് ചന്ദ്രഗിരി ടൂറിസം.
പ്രസിഡന്റ് സിജിമാത്യു അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം വെബ്സൈറ്റ് പ്രകാശനം ചെയ്തു. ബ്രോഷർ അഡ്വ. എ ജി നായർക്ക് നൽകി അസിസ്റ്റന്റ് രജിസ്ട്രാർ എം ആനന്ദൻ പ്രകാശനം നിർവഹിച്ചു. ഷെയർ സെർടിഫികെറ്റ് വിതരണ ഉദ്ഘാടനം കെ രവീന്ദ്രന് നൽകി അസിസ്റ്റന്റ് രജിസ്ട്രാർ രവീന്ദ്ര ആനമജലു നിർവഹിച്ചു. എം മാധവൻ, കെ ശങ്കരൻ, എം തമ്പാൻ സംസാരിച്ചു. ഹോണററി സെക്രടറി വി വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ദാമോദരൻ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Mulleria, Kerala, News, Tourism, Inauguration, MLA, Business, Traveling, President, Bank, Office of Chandragiri Eco Tourism Co-operative Society inaugurated.
< !- START disable copy paste -->