city-gold-ad-for-blogger

പ്രവാസികൾക്ക് സുവർണ്ണാവസരം! നോർക്ക റൂട്ട്സിന്റെ സൗജന്യ സംരംഭകത്വ ശില്പശാല ജൂലൈ 10ന് കണ്ണൂരിൽ

Group of people participating in an entrepreneurship workshop.
Image Credit: Facebook/ NORKA Roots

● ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കാൻ മാർഗ്ഗനിർദ്ദേശം ലഭിക്കും.
● കുറഞ്ഞ മൂലധനത്തിൽ ആരംഭിക്കാവുന്ന ബിസിനസ് ആശയങ്ങൾ പരിചയപ്പെടുത്തും.
● മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും ലഭിക്കും.
● താൽപ്പര്യമുള്ളവർക്ക് വേദിയിലെത്തി രജിസ്റ്റർ ചെയ്യാം.

കണ്ണൂർ: (KasargodVartha) കണ്ണൂർ ജില്ലയിലെ പ്രവാസികൾക്കും തിരികെയെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്പ്‌മെൻ്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 2025 ജൂലൈ 10-ന് കണ്ണൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസ് മെയിൻ കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതലാണ് ശില്പശാല നടക്കുന്നത്.

തിരികെ എത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെൻ്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവാ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും മറ്റ് പദ്ധതികളുടെയും സേവനങ്ങളുടെയും വിശദാംശങ്ങൾ ശില്പശാലയിൽ ലഭ്യമാകും. 
 

ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇവിടെ ലഭിക്കും. കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കാൻ കഴിയുന്ന നൂതന ബിസിനസ്സ് ആശയങ്ങളും ഈ ശില്പശാലയിൽ പരിചയപ്പെടുത്തും. 

താൽപ്പര്യമുള്ള പ്രവാസികൾക്ക് രാവിലെ വേദിയിലെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്പ്‌മെൻ്റ് ഹെൽപ്പ് ഡെസ്‌കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളിൽ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
 

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്ത് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികൾക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് നോർക്ക റൂട്ട്സ് വെബ്സൈറ്റായ www(dot)norkaroots(dot)org സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. 
 

കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) 3% പലിശ സബ്‌സിഡിയും (ആദ്യത്തെ നാല് വർഷം) എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. 

പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്ന്, മിസ്ഡ് കോൾ സർവ്വീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

നോർക്കയുടെ ഈ സംരംഭകത്വ ശില്പശാലയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
 


Article Summary: NORKA Roots to host free entrepreneurship workshop in Kannur.


#NORKARoots #Entrepreneurship #KeralaExpats #Kannur #NDPREM #BusinessWorkshop

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia