city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ല, ആവശ്യക്കാര്‍ പരക്കം പായുന്നു

കാസര്‍കോട്: (www.kasargodvartha.com 04/04/2016) മാസങ്ങളായി ജില്ലയില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ലെന്ന് പരാതി ഉയരുന്നു. പ്രധാനമായും 100 ന്റെയും 50 ന്റെയും മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ഇതോടെ ആവശ്യക്കാര്‍ പരക്കം പായുകയാണ്. ജില്ലയിലെ വിവിധ തരത്തിലുള്ള ഇടപാടുകളെ ഇത് സാരമായി ബാധിക്കുന്നു.

സാധാരണക്കാരാണ് ഇതുമൂലം വിഷമം അനുഭവിക്കുന്നത്. 500 രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ ജില്ലയില്‍ എവിടെയും 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ ലഭിച്ചതേയില്ല. താല്‍ക്കാലിക കരാര്‍ പുതുക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഇതുമൂലം തടസപ്പെട്ടു.

സാമ്പത്തിക വര്‍ഷത്തിന്റെ ഒടുക്കവും തുടക്കവുമെന്നതിനാലാണ് പ്രതിസന്ധി രൂക്ഷമായത്. 100 രൂപയുടെ മുദ്രപത്രത്തിനു പകരം 10 രൂപയുടെ 10 മുദ്രക്കടലാസുകള്‍ വാങ്ങി കാര്യം നടത്തേണ്ട സ്ഥിതിയുണ്ടായി. പല അത്യാവശ്യ കാര്യങ്ങള്‍ക്കും ഈ ബദല്‍ രീതി പ്രായോഗികമായിരുന്നില്ല.

സംരംഭകര്‍ക്കായി പ്രധാനമന്ത്രി നടപ്പാക്കിയ മുദ്ര ബാങ്കിംഗ് പദ്ധതിക്കും മുദ്രപത്രക്ഷാമം തടസമുണ്ടാക്കി. നാസിക്കിലെ പ്രസില്‍ നിന്നാണ് മുദ്രക്കടലാസുകള്‍ അച്ചടിച്ച് എത്തിക്കുന്നത്. നാസിക്കില്‍ നിന്നും തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ എത്തിച്ചാണ് വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയ്ക്ക് ശേഷം ജില്ലയിലേക്ക് മുദ്രപത്രം എത്തിയിട്ടില്ലെന്നാണ് സ്റ്റാമ്പ് വെണ്ടര്‍മാര്‍ പറയുന്നത്. രജിസ്‌ട്രേഷനുകള്‍ സമ്പൂര്‍ണമായി ഓണ്‍ലൈന്‍ ആക്കുന്നതിന് മുന്നോടിയായാണ് ഈ ക്ഷാമമെന്ന് ആക്ഷേപമുണ്ട്.

കാസര്‍കോട് ജില്ലയ്ക്ക് സ്വന്തമായി സ്റ്റാമ്പ് ഡിപ്പോ അനുവദിക്കാത്തതാണ് മുദ്രപത്ര ക്ഷാമത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍ ജില്ലാ സ്റ്റാമ്പ് ഡിപ്പോയില്‍ നിന്നാണ് മുദ്രക്കടലാസുകള്‍ ഇവിടേക്ക് എത്തുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് സ്റ്റാമ്പ് ഡിപ്പോ അനുവദിച്ച് തുക വകയിരുത്തിയതാണെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കണ്ണൂര്‍ ഡിപ്പോയ്ക്ക് മുദ്രപത്രം ലഭിച്ചാലും കാസര്‍കോട്ടേക്ക് ഇത് എത്താന്‍ കാലതാമസം എടുക്കുന്ന സ്ഥിതിവിശേഷമാണിപ്പോഴുള്ളത്.

ജില്ലയില്‍ മുദ്രപത്രങ്ങള്‍ കിട്ടാനില്ല, ആവശ്യക്കാര്‍ പരക്കം പായുന്നു

Keywords : Kasaragod, Business, Stamp Paper, Demand.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia