city-gold-ad-for-blogger

Gold Price | കേരളത്തിൽ സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 57,000 രൂപയ്ക്ക് താഴെയിൽ തുടരുന്നു

No Change in Gold Prices in Kerala, Below ₹57,000 per Pavan
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7115 രൂപ
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5875 രൂപ
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപ.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച (07.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7115 രൂപയിലും പവന് 56,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിനിരക്ക് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 98 രൂപയായാണ് താഴ്ന്നത്.

 No Change in Gold Prices in Kerala, Below ₹57,000 per Pavan

വെള്ളിയാഴ്ച (06.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. കൂടാതെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടന്നത്. 

വ്യാഴാഴ്ച (05.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടുകയാണ് ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7140 രൂപയിലും പവന് 57,120 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5895 രൂപയും പവന് 40 രൂപ വർധിച്ച് 47,160 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

ബുധനാഴ്ച (04.12.2024) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57,040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5890 രൂപയും പവന് 47,120 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ചയും വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 98 രൂപയായാണ് വർധിച്ചത്.

ചൊവ്വാഴ്ച (03.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 5890 രൂപയും പവന് 240 രൂപ വർധിച്ച് 47,120 രൂപയുമായിരുന്നു വില. എന്നാൽ ചൊവ്വാഴ്ച വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണിവില.

ഡിസംബർ മാസത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച (02.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7090 രൂപയിലും പവന് 56,720 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5860 രൂപയും പവന് 400 രൂപ കുറഞ്ഞ് 46,880 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97  രൂപയായാണ് ഉയർന്നത്.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 -  57,200 രൂപ
ഡിസംബർ 01 -  57,200 രൂപ
ഡിസംബർ 02 -  56,720  രൂപ
ഡിസംബർ 03 -  57,040  രൂപ
ഡിസംബർ 04 -  57,040  രൂപ
ഡിസംബർ 05 -  57,120 രൂപ
ഡിസംബർ 06 -  56,920 രൂപ
ഡിസംബർ 07 -  56,920 രൂപ

#GoldPricesKerala #22KGoldRate #18KGoldRate #KeralaGoldMarket #DecemberGoldRates #GoldUpdate

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia