city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

15 വര്‍ഷത്തിനകം ഇന്ത്യയെ വികസിത രാജ്യമാക്കും

ന്യൂഡല്‍ഹി: (www.kasargodvartha.com 24.04.2017) പതിനഞ്ചുവര്‍ഷത്തിനകം ഇന്ത്യയെ വികസിത രാജ്യമായി രൂപപ്പെടുത്തുന്നതിനു വിഭാവനം ചെയ്യുന്ന ദര്‍ശനരേഖയ്ക്കു നിതി ആയോഗ് രൂപം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും പങ്കെടുത്ത നിതി ആയോഗ് ഭരണസമിതിയില്‍ ഉപാധ്യക്ഷന്‍ അരവിന്ദ് പണഗരിയ ഇതുമായി ബന്ധപ്പെട്ട രേഖ അവതരിപ്പിക്കുകയായിരുന്നു.

സംസ്ഥാനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും കണക്കിലെടുത്താണു രേഖ തയാറാക്കിയത്. 469 ലക്ഷം കോടി രൂപ ആഭ്യന്തര ഉല്‍പാദനമുള്ള വികസിതരാജ്യമായാണ് ഇന്ത്യയെ രൂപപ്പെടുത്താന്‍ പോകുന്നത്. രാജ്യം പ്രതിവര്‍ഷം ശരാശരി 8% വളര്‍ച്ച നേടിയാല്‍ കൈവരിക്കാവുന്ന സാമ്പത്തിക വളര്‍ച്ചയാണു ദര്‍ശനരേഖയില്‍ പറയുന്നത്.

15 വര്‍ഷത്തിനകം ഇന്ത്യയെ വികസിത രാജ്യമാക്കും

നിലവില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം 137 ലക്ഷം കോടി രൂപയാണെന്നും ഇത് ചൈനയുടെ 15 വര്‍ഷം മുന്‍പത്തെ ജി ഡി പിക്കു തുല്യമാണെന്നും മെച്ചപ്പെട്ട വികസനാടിത്തറയുള്ളതുകൊണ്ട് ഇന്ത്യയുടെ തുടര്‍ന്നുള്ള വളര്‍ച്ച ത്വരിതഗതിയിലാകുമെന്നും രേഖ വ്യക്തമാക്കുന്നു. രേഖയ്ക്ക് പുറമെ ഇതുവരെ പിന്തുടര്‍ന്നുവന്ന പഞ്ചവത്സര പദ്ധതികള്‍ക്കു പകരമായി മൂന്നു വര്‍ഷ ഹ്രസ്വകാല കര്‍മപരിപാടിയും ഏഴു വര്‍ഷ ഇടക്കാല വികസന തന്ത്രവും പണഗരിയ ഭരണസമിതിക്കു മുന്നില്‍ കൊണ്ടുവന്നു.

Image Credit: PTI

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Niti Aayog projects Growth at an average of 8% in 15 years.
Chief ministers of different states during the 3rd meeting of the governing council of NITI Aayog chaired by PM Modi at Rashtrapati Bhawan, in New Delhi on Sunday

Keywords: New Delhi, Prime Minister, Narendra-Modi, India, China, State, GDP, Advanced, Development, Opinion, Decision, Five Year Plan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia