'സിയാല്‍' മാതൃകയില്‍ റബ്ബര്‍ ഫാക്ടറി: പഠനം നടത്താന്‍ വിദഗ്ധ സമിതി
Sep 20, 2017, 23:50 IST
തിരുവനന്തപുരം: (www.kasargodvartha.com 20.09.2017) കേരളത്തില്‍ റബ്ബറിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുളള വ്യവസായ സാധ്യതകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 'സിയാല്‍' മാതൃകയില്‍ സ്വകാര്യ- സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ടയര്‍ ഫാക്ടറിയും മറ്റ് റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളും സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്.
വിവിധ മേഖലയിലുള്ള വിദഗ്ധരെ ഉള്‍പെടുത്തി സമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാമിനെ ചുമതലപ്പെടുത്തി. ഗുജറാത്തിലെ അമൂല്‍ മാതൃകയില്‍ റബ്ബര്‍ ഉല്‍പാദകരുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും. റബ്ബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ ആലോചന നടത്തുന്നത്.
യോഗത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി എസ് സെന്തില്‍, കെ എസ് ഐ ഡി സി എം ഡി മിനി ആന്റണി എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, News, Top-Headlines, Meeting, Business, CIAL.