city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീ­യ പാത വി­കസ­നം: വ്യാ­പാ­രി വ്യ­വ­സാ­യി­ക­ളു­ടെ ആ­ശ­ങ്ക അ­കറ്റ­ണം

ദേശീ­യ പാത വി­കസ­നം: വ്യാ­പാ­രി വ്യ­വ­സാ­യി­ക­ളു­ടെ ആ­ശ­ങ്ക അ­കറ്റ­ണം
കാസര്‍­കോട് : നാ­ഷ­ണല്‍ ഹൈ­വേ വി­ക­സ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഒ­ഴി­പ്പി­ക്ക­പ്പെ­ടു­ന്ന വ്യാ­പാ­രി­കള്‍ക്കും വ്യ­വ­സാ­യി­കള്‍ക്കും പക­രം സം­വി­ധാ­നവും ന­ഷ്ട­പ­രി­ഹാ­രവും നല്‍­കുമെ­ന്ന് പ­റ­യു­ന്ന­തല്ലാ­തെ ഇ­തുവ­രെ വ്യാ­പാ­രി വ്യ­വ­സാ­യിക­ളെ വി­ളി­ച്ചു ചേര്‍ത്ത്‌ പ്ര­ശ്‌നം ചര്‍­ച ചെ­യ്യാനോ പ­രി­ഹാ­രം ക­ണ്ടെത്താനോ അ­ധി­കാ­രി­കള്‍ ത­യ്യാ­റാ­യി­ട്ടി­ല്ലെ­ന്ന് വ്യാ­പാ­രി വ്യ­വസാ­യ സ­മി­തി കു­റ്റ­പ്പെ­ടു­ത്തി.

എ­ത്രയും പെ­ട്ടെ­ന്ന് വി­ക­സ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് കുടിയൊ­ഴി­പ്പി­ക്ക­പ്പ­ടു­ന്ന വ്യാ­പാ­രി വ്യ­വ­സാ­യി­കള്‍­ക്ക് ന­ഷ്ട­പ­രി­ഹാ­രവും ബ­ദല്‍ സം­വി­ധാ­നവും ഉ­റ­പ്പു­വ­രു­ത്തി ആ­ശ­ങ്ക അ­ക­റ്റ­ണ­മെ­ന്ന് വ്യാപാ­ര വ്യ­വസാ­യ സ­മി­തി കാസര്‍­കോ­ട് ഏ­രി­യാ സ­മ്മേള­നം ബ­ന്ധ­പ്പെട്ട­വ­രോ­ട് അ­ഭ്യര്‍­ത്ഥിച്ചു.

കെ.എ­ച്ച്. മു­ഹമ്മ­ദ് അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. ജില്ലാ പ്ര­സിഡന്റ് പി. ദാ­മോ­ദ­രന്‍ ഉല്‍­ഘാട­നം ചെ­യ്തു. ടി.കെ. മു­ഹമ്മ­ദ് അ­ഷ്‌റ­ഫ്, ഹ­നീ­ഫ് വി­ദ്യാ­നഗര്‍, മു­ഹമ്മ­ദ് പ­ന്നി­പ്പാ­റ, ഹ­രീ­ഷ് ച­ന്ദ്രന്‍, ശി­വ­ദാ­സന്‍ തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗിച്ചു. വി­ജ­യ­ച­ന്ദ്രന്‍ സ്വാ­ഗ­തവും ഹ­മീ­ദ് പഞ്ച­ത്ത് ന­ന്ദിയും പ­റ­ഞ്ഞു.

പ്ര­ഭാ­ക­രന്‍ എ­ട­നീര്‍ (പ്ര­സിഡന്റ്), ടി.കെ. മു­ഹമ്മ­ദ് അ­ഷ്‌­റ­ഫ്, ഹ­രി­ഷ് ച­ന്ദ്രന്‍(വൈ­സ് പ്ര­സിഡന്റ്), കെ.എച്ച്. മു­ഹമ്മ­ദ് (സെ­ക്രട്ട­റി), ഹ­മീ­ദ് പ­ഞ്ചത്ത്, സു­ബ്ര­ഹ്മ­ണ്യന്‍ അ­ടുക്ക­ത്ത് ബ­യല്‍ (ജോ­യിന്റ് സെ­ക്രട്ട­റി), വി­ജ­യ­ച­ന്ദ്രന്‍( ട്ര­ഷറര്‍) എ­ന്നി­വ­രെ ഭാ­ര­വാ­ഹി­ക­ളാ­യി തെ­ര­ഞ്ഞെ­ടുത്തു.

Keywords :  National highway, Development  Project, Kasaragod, Merchant, Business, Conference, President, Inaguration, Vidya Nagar, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia