Gold Prices | കുതിപ്പുകൾക്കൊടുവിൽ സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഇടിവുണ്ടായത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ശനിയാഴ്ച (03.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5355 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 42,840 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് വിപണി വില.
തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഇടിവുണ്ടായത്. മൂന്ന് ദിവസത്തിനിടെ 22 കാരറ്റ് സ്വര്‍ണത്തിന് 640, 400, 240 എന്നിങ്ങനെ പവന് ആകെ 1280 രൂപയാണ് കൂടിയിരുന്നത്. വെള്ളിയാഴ്ച (02.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 6480 രൂപയിലും പവന് 240 രൂപ കൂടി 51840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5360 രൂപയും പവന് 160 രൂപ കൂടി 42880 രൂപയുമായിരുന്നു വിപണി വില. എന്നാൽ വെള്ളിയാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടയില്ല.
വ്യാഴാഴ്ച (01.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ കൂടി 6450 രൂപയിലും പവന് 400 രൂപ കൂടി 51600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ കൂടി 5340 രൂപയും പവന് 320 രൂപ കൂടി 42,720 രൂപയുമായിരുന്നു നിരക്ക്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയായിരുന്നു വിപണി വില.