Industrial complex | ആസ്ട്രല്‍ വാചിന്റെ 1.99 ഏകര്‍ ഭൂമിയില്‍ ഒരു ലക്ഷം ചതുരശ്ര അടിയില്‍ മാതൃകാ വ്യവസായ സമുച്ചയം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്; '2025 ഓടെ 1000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും'; മറുപടി നിയമസഭയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിന്
Dec 8, 2022, 22:03 IST
കാസര്‍കോട്: (www.kasargodvartha.com) ബീച് റോഡിലെ ആസ്ട്രല്‍ വാച് സ്ഥിതിചെയ്തിരുന്ന കെഎസ്ഐഡിസിയുടെ 1.99 ഏകര്‍ ഭൂമിയില്‍ ഒരു ലക്ഷം ചതുരശ്ര അടിയില്‍ മാതൃകാ വ്യവസായ സമുച്ചയം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. വ്യവസായ സമുച്ചയ കെട്ടിടത്തില്‍ ആരംഭിക്കുന്ന വ്യവസായങ്ങള്‍ വഴി 2025 ഓടെ ഏകദേശം 1000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി വ്യവസായ മന്ത്രി അറിയിച്ചു.
കിറ്റ് കോയെ പ്രൊജക്റ്റ് മാനജ്മെന്റ് കണ്‍സള്‍ടന്റ് ആയി നിയമിച്ചിട്ടുണ്ടെന്നും മാതൃക വ്യവസായ സമുച്ചയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റും പ്ലാനും ഉടന്‍ തയ്യാറാകുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാതൃക വ്യവസായ സമുച്ചയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഐഡിസി നടത്തിവരികയാണ്. ഭക്ഷ്യസംസ്കരണ ഉല്പന്നങ്ങളുടെ മൂല്യവര്‍ധനവും പാകിങ്ങും മറ്റു വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനും അനുയോജ്യമായിട്ടാണ് കെട്ടിടം രൂപകല്പന ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആസ്ട്രല്‍ വാച് നിലനിന്നിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുകയാണ്. ഇക്കാര്യം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കഴിഞ്ഞ ബജറ്റില്‍ സ്ഥലത്ത് പുതിയ വ്യവസായം തുടങ്ങാന്‍ 2.5 കോടി രൂപ അനുവദിച്ചിരുന്നു. വ്യവസായ മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തില്‍ ഏറെ പ്രതീക്ഷയാണ് കാസര്‍കോട് വെച്ച് പുലര്‍ത്തുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, N.A.Nellikunnu, Minister, Development Project, Job, Business, Minister says that to start model industrial complex on Astral Watch's 1.99 acres of land.
< !- START disable copy paste -->