Milma | പാല്‍ വില വീണ്ടും വര്‍ധിപ്പിച്ച് മില്‍മ; കൂടുതല്‍ ആവശ്യക്കാരുള്ള നീല കവര്‍ പാലിന്റെ വിലയില്‍ മാറ്റമില്ല
Apr 18, 2023, 16:24 IST
കോഴിക്കോട്: (www.kasargodvartha.com) പാല്‍ വില വീണ്ടും വര്‍ധിപ്പിച്ച് മില്‍മ. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. ഏപ്രില്‍ 19 ബുധനാഴ്ച പുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. അതേസമയം കൂടുതല്‍ ആവശ്യക്കാരുള്ള നീല കവര്‍ പാലിന്റെ വിലയില്‍ മാറ്റമില്ല.
പാകറ്റിന് ഒരു രൂപയാണ് കൂട്ടുന്നത്. 29 രൂപയുണ്ടായിരുന്ന മില്‍മ റിചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ടിന് 25 രൂപയുമാകും. ഈ പാല്‍ വിപണിയില്‍ കുറഞ്ഞ അളവില്‍ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മില്‍മ അധികൃതര്‍ പറഞ്ഞു.
Keywords: Kozhikode, News, Kerala, Milma, Business, Milma increased milk prices again.