'മിറാക്കിള്‍ ഡ്രിങ്ക്‌സ്' വിപണിയില്‍ എത്തിക്കുന്നത് സര്‍ക്കാരിന്റെ പൂര്‍ണ്ണ അനുമതിയോടെ; കാഞ്ഞങ്ങാട്ട് ഉല്‍പന്നം പിടികൂടിയവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മാനേജ്‌മെന്റ്
May 15, 2019, 15:23 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2019) 'മിറാക്കിള്‍ ഡ്രിങ്ക്‌സ്' വിപിണയില്‍ എത്തിക്കുന്നത് സര്‍ക്കാരിന്റെ പൂര്‍ണ്ണ അനുമതിയോടെയാണെന്നും, കാഞ്ഞങ്ങാട്ട് ഉല്‍പന്നം പിടികൂടിയവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുടെ പൂര്‍ണ അനുമതിയോടെയാണ് 'മിറാക്കിള്‍ ഡ്രിങ്ക്‌സ്'വിപണിയിലിറക്കുന്നത.
'മിറാക്കിള്‍ ഡ്രിങ്ക്‌സിന്റെ എട്ട് ഹെല്‍ത്ത് സപ്ലിമെന്റുകള്‍ക്കും എല്ലാ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റുകളുമുണ്ട്. 1998ല്‍ ബംഗളൂരു ആസ്ഥാനമായി സ്ഥാപിതമായ മല്യൂര്‍ ഫ്‌ലോറ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 2016ല്‍ എസ്.എം രാജു ഐ.എ.എസ് വികസിപ്പിച്ചെടുത്ത ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ 'മിറാക്കിള്‍ ഡ്രിങ്ക്‌സ്' എന്ന പേരില്‍ ഇന്ത്യയിലും 'വേദിക് ഡ്രിങ്ക്‌സ്' എന്ന പേരില്‍ വിദേശത്തും വിപണനം ചെയ്യുന്നുണ്ട്. 2016 മുതല്‍ ആരംഭിച്ച വിപണനം ഉദ്ഘാടനം നിര്‍വഹിച്ചത് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസോ നായിക് ആണ്.
\കേരളത്തിലെ വിപണനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ സംഘടിപ്പിച്ച സെമിനാറിലേക്ക് അനുമതിയില്ലാതെ കടന്നുവന്നവരാണ് തങ്ങളുടെ ഉല്‍പന്നത്തിനെതിരെ വ്യാജ പ്രചരണത്തിന് തുടക്കമിട്ടത്. പിന്നാലെ ഡ്രഗ്‌സ് വകുപ്പുമായി ബന്ധപ്പെട്ടവര്‍ എന്ന് പരിചയപ്പെടുത്തിയവര്‍ക്ക് എല്ലാ സര്‍ട്ടിഫിക്കറ്റുകളും കാണിച്ചുകൊടുത്തു. കാഞ്ഞങ്ങാട് സ്റ്റോകിസ്റ്റ് എ.വിജയന്റെ പേരില്‍ ഒരു മഹസര്‍ തയാറാക്കി കൊണ്ടുപോകുകയും ചെയ്തു.
ഇത് മാധ്യമങ്ങളില്‍ മോശമായ പ്രചാരണത്തിന് ഉപയോഗപ്പെടുത്തി എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഐ.എം.എയുടെ പ്രതിനിധികള്‍ എന്ന പേരില്‍ ഡോ. ടി.വി പത്മനാഭന്‍, ഡോ.സിറയക് ആന്റണി, ഡോ.വി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് വിലകുറഞ്ഞ ആരോപണത്തിന് നേതൃത്വം നല്‍കിയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.് കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സാമ്പത്തിക സഹായവും ഐ.എസ്.ഒ 9001, ജി.എം.പി ആയുഷ് ലൈസന്‍സ് എന്നിവയുള്ള ഹെര്‍ബല്‍ സപ്ലിമെന്റ്് വിപണിയില്‍ വലിയ സ്വാധീനം ഉറപ്പിച്ചതാണ് ആരോപണങ്ങള്‍ കാരണമെന്ന് കമ്പനിയുടെ കേരള ജനറല്‍ മാനേജര്‍ മധു പൊട്ടച്ചിറ, കെ.എം പ്രദീപ് കുമാര്‍, എ. വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സെമിനാറില്‍ ക്‌ളാസ്സ് കൈകാര്യം ചെയ്യാനെത്തിയ എസ്.എം രാജുവിനോട് വളരെ മോശമായാണ് അവര്‍ പെരുമാറിയത് എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Business, Sale, Press Meet, Kanhangad,Management against fake rumors on 'miracle drinks'.
< !- START disable copy paste -->