city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയില്‍ ഫാന്‍സി മൊബൈല്‍ നമ്പര്‍ മലയാളി വാങ്ങിയത് 18 ലക്ഷം രൂപയ്ക്ക്; പിന്നിലെ കഥകള്‍ കാസര്‍കോട് സ്വദേശി സിദ്ദിഖ് വെളിപ്പെടുത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 07.12.2019) ഫാന്‍സി മൊബൈല്‍ നമ്പര്‍ ഹരത്താല്‍ ദുബൈയില്‍ വ്യാപാരിയായ കാസര്‍കോട്ടുകാരന്‍ ചെലവഴിച്ചത് 18 ലക്ഷം രൂപ. 15 വര്‍ഷമായി ദുബൈയില്‍ വ്യാപാരിയായ ഉപ്പള സ്വദേശി അബൂബക്കര്‍ സിദ്ദിഖാണ് ഇത്രയതികം തുക മുടക്കി ദുബൈ ഡു ടെലികോമിന്റെ 052 6777777 എന്ന ഫാന്‍സി മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് അബൂബക്കര്‍ സിദ്ദിഖിന്റെ ഫാന്‍സി നനപര്‍ പ്രേമം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗള്‍ഫിലെത്തിയ ഇദ്ദേഹമിപ്പോള്‍ ബര്‍ ദുബൈയില്‍ പുതിയ ബിസിനസ് സംരഭകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന ഗോള്‍ഡന്‍ ആല്‍ബട്ടേഴ്‌സ് എന്ന സ്ഥാപനവും മൊബൈല്‍ ഫ്രാഞ്ചൈസികളും നടത്തുകയാണ്.

യുഎഇയില്‍ ഫാന്‍സി മൊബൈല്‍ നമ്പര്‍ മലയാളി വാങ്ങിയത് 18 ലക്ഷം രൂപയ്ക്ക്; പിന്നിലെ കഥകള്‍ കാസര്‍കോട് സ്വദേശി സിദ്ദിഖ് വെളിപ്പെടുത്തുന്നു


അബൂബക്കര്‍ സിദ്ദിഖിന്റെ ഫാന്‍സി നമ്പര്‍ പ്രണയം വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. ഏഴ് എന്ന നമ്പറിനോട് പ്രത്യേക താത്പര്യവുമുണ്ട്. ആദ്യകാലത്ത് ആവര്‍ത്തിക്കുന്ന മൂന്നക്ക നമ്പറുകളാണ് സ്വന്തമാക്കിയത്. പിന്നീട് നാലക്കവും അഞ്ചക്കവും സ്വന്തമാക്കി. ഒരാഴ്ച മുമ്പാണ് എഴ് എന്ന അക്കം ആറു പ്രാവിശ്യം ആവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പര്‍ ലഭിച്ചത്. സിം കാര്‍ഡ് വിപണനവും അബൂബക്കര്‍ സിദ്ദിഖിന് സ്വന്തമായുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മുടക്കിയ തുക വരും കാലത്തേക്കുള്ള നീക്കിയിരിപ്പാണെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരം നമ്പറുകള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.

ഇനി അവര്‍ത്തിക്കുന്ന ഏഴക്ക നമ്പര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും അതിന് എത്ര തുക മുടക്കാനും തയ്യാറാണെന്നും ഇദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. സ്വയം സമര്‍പ്പിതമായ കഠിന പ്രയത്‌നത്തിലൂടെയും അത്മവിശ്വാസത്തിലൂടെയുമാണ് ഇതുവരെ എത്തിയത്. പുതിയ സംരഭകരോടും ഇതു തന്നെയാണ് പറയാനുള്ളത് എന്നും സിദ്ദിഖ് പറയുന്നു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. മക്കള്‍ ഖലീഫ ഇബ്രാഹിം, ഫാത്ത്വിമ, മുഹമ്മദ് ഹംദാന്‍, അബ്ദുര്‍ റഹ്മാന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Malayalam, UAE, Uppala, Dubai, Business, mobile, Malayalee got Fancy Mobile number worth 18 Lakhs in UAE

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia