ലിയുഗോങ്ങിന്റെ എക്സ്കവേറ്റര്‍ വിപണിയില്‍
Dec 14, 2017, 13:14 IST
കൊച്ചി :(www.kasargodvartha.com 14/12/2017) മുന്‍നിര വീല്ലോഡര് നിര്‍മാതാക്കളായ ലിയുഗോങ്ങ് ഇന്ത്യ, പുതിയ രണ്ട് ഉല്പന്നങ്ങള് വിപണിയിലെത്തിച്ചു. 921 ഡി 1 എക്സ്കവേറ്ററും 611 കോംപാക്റ്ററും. ഇന്ത്യയില്‍ നിര്‍മിച്ച ക്യുമിന്‍സ് 6 ബിടി 5.9 എഞ്ചിനാണ് എക്സ്കവേറ്ററിന്റെ കരുത്ത്. ഇന്ധനകാര്യക്ഷമത വര്‍ധിപ്പിക്കുന്നത് നെഗറ്റീവ് ഫ്ളോ ഹൈഡ്രോളിക്സ് ആണ്. അഡ്വാന്‍സ്ഡ് ഓട്ടോ ഐഡ്ലിങ് സിസ്റ്റം ഇന്ധനം ലാഭിക്കുന്നു.
പരിസ്ഥിതി സൗഹൃദപരമായ, ശബ്ദം കുറഞ്ഞ കിര്ലോസ്കര് എഞ്ചിനാണ് കോംപാക്ടറില്‍ ഉള്ളത്. സ്കിഡ് ഹൈ ബാക്സീറ്റ്, വൈബ്രേഷന്‍ ലഘൂകരിക്കുന്ന 3 ഗ്രേഡ് അബ്സോര്‍പ്ഷന്‍ റബര്‍, എന്നിവയാണ് പ്രത്യേകതകള്‍. ആഗോളതലത്തില്‍ ഏറ്റവും കാഠിന്യമേറിയ പ്രതലങ്ങളില്‍ വിജയകരമായി പരീക്ഷിക്കപ്പെടുന്നവയാണ് ലിയുഗോങ് യന്ത്രങ്ങള്‍.
മധ്യപ്രദേശിലെ പീതാംപൂരിലെ പ്ലാന്റില്‍, ഇന്ത്യന്‍ പരിസ്ഥിതിക്ക് അനുയോജ്യമായാണ് യന്ത്രങ്ങളുടെ രൂപകല്പന. എഞ്ചിന്, ട്രാന്സ്മിഷന്, ആക്സില്‍, സിലിണ്ടര്‍, കണ്ട്രോള് വാല്‍വ് എന്നിവയെല്ലാം ക്യുമ്മിന്‍സ്, ഇസഡ് എഫ്, കാവാസാക്കി, കിര്ലോസ്കര് എന്നീ പ്രശസ്ത കമ്പനികളുടേതാണ്.
4000-ത്തോളം ലിയുഗോങ് യന്ത്രങ്ങള്‍ ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ റോഡു നിര്‍മാണം, ഖനനം, ഹൈഡ്രോ-പവര്‍, പൈപ്പ് ജോലികള്‍ എന്നിവയ്ക്കെല്ലാം ഉപയോഗിക്കുന്നുണ്ട്.
മേയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിക്കു കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനുമായി അഞ്ചു ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് ലിയുഗോങ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വുസോങ് പറഞ്ഞു. കമ്പനിയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും. അടുത്ത 2-3 കൊല്ലങ്ങള്‍ക്കുള്ളില്‍, സ്കില്‍ ഇന്ത്യാ മിഷന്റെ ഭാഗമായി തൊഴില്‍ വിഭവശേഷി 40 ശതമാനം കണ്ട് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Business, Top-Headlines, Launched, Make in india, Liugong indai launches 921 D 1 Excavator and 611 Compactor