city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ ചെറുകിട വ്യവസായം തുടങ്ങാന്‍ കണ്ടെത്തിയ 500 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാന്‍ നീക്കം

കാസര്‍കോട്: (www.kasargodvartha.com 12.06.2014) ജില്ലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ കണ്ടെത്തിയ 500 ഏക്കര്‍ ഭൂമി സീറോ ലാന്റ് പദ്ധതി പ്രകാരം ഭൂരഹിതര്‍ക്ക് നല്‍കാന്‍ നീക്കം. ചെര്‍ക്കളയ്ക്കും കാഞ്ഞങ്ങാടിനും ഇടയിലാണ് ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ വ്യവസായ വകുപ്പ് 500 ഏക്കര്‍ ഭൂമി കണ്ടെത്തിയത്.

10 വര്‍ഷം മുമ്പാണ് വ്യവസായ വകുപ്പ് ഇതിനായി സര്‍വേ നടത്തിയത്. അനന്തപുരം ഉള്‍പ്പെടെയുള്ള വ്യവസായ കേന്ദ്രങ്ങളില്‍ അന്യ ജില്ലക്കാരായ നിരവധി പേര്‍ ഭുമി വാങ്ങിയതല്ലാതെ ഇനിയും വ്യവസായം തുടങ്ങിയിട്ടില്ലെന്നതിനാലാണ് ചെര്‍ക്കളയ്ക്കും കാഞ്ഞങ്ങാടിനുമിടയില്‍ കണ്ടെത്തിയ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

വ്യവസായം തുടങ്ങുന്ന കേന്ദ്രങ്ങളില്‍ കണ്ടയ്‌നര്‍ ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് എത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളോടെയുള്ള വീതികൂടിയ റോഡും വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാത്തതിനാലാണ് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാതിരിക്കുന്നതെന്നാണ് ചെറുകിട വ്യവസായികള്‍ പറയുന്നത്.

കേരളത്തില്‍ തന്നെ വ്യവസായം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശമായി സര്‍ക്കാര്‍ പോലും കാണുന്നത് കാസര്‍കോട് ജില്ലയെയാണ്. എന്നാല്‍ ജില്ലയില്‍ വ്യവസായ വികസനം കാര്യമായി നടക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിന് പുറമെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള സഹകരണക്കുറവും വ്യവസായങ്ങള്‍ തുടങ്ങാന്‍ തടസമാണെന്ന് കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പറയുന്നു.

അതുകൊണ്ടുതന്നെ കാസര്‍കോട് ജില്ലയില്‍ വ്യവസായ സോണ്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വ്യവസായ സോണ്‍ അനുവദിച്ചാല്‍ വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സ് പൊതുവായിതന്നെ ലഭിക്കുമെന്നും ഇവര്‍ പറയുന്നു. കാസര്‍കോട് ജില്ലയ്ക്ക് വ്യവസായ വകുപ്പ് പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

മറ്റു ജില്ലകളില്‍ ചെറുതും വലുതുമായ നിരവധി വ്യവസായ സംരംഭങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കാസര്‍കോട്ട് മാത്രം വ്യവസായ വികസനം പിന്നോട്ടടിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഉണ്ടായിട്ടുള്ള വൈദ്യുതി പ്രതിസന്ധി ചെറുകിട വ്യവസായ സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. മോള്‍ഡിംഗ്, പ്ലാസ്റ്റിക് നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുതി അരമണിക്കൂര്‍ ഇടവിട്ട് പോകുന്നത് മൂലം അടച്ചിടേണ്ട സാഹചര്യമാണുള്ളത്. തുടര്‍ച്ചയായി നാലുമണിക്കൂര്‍ വൈദ്യുതി നല്‍കുകയും നാലു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ തങ്ങള്‍ക്ക് പ്രവര്‍ത്തനം ഭാഗികമായി മാത്രമേ തടസ്സപ്പെടുകയുള്ളൂഎന്ന് ഇവര്‍ പറയുന്നു.

തൊഴിലാളികള്‍ക്ക് പണി കൃത്യമായി നല്‍കാന്‍ കഴിയാതെ പല സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. വെദ്യുദിയുടെ കാര്യത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്റ്റീല്‍ പാത്ര വ്യവസായത്തിന് കൂടിയ നിരക്കിലുള്ള വൈദ്യുതിയാണ് വൈദ്യുതി വകുപ്പ് നല്‍കുന്നത്. ദിവസം കണക്കാക്കി ഒരു മാസത്തെ തുക മുന്‍കൂട്ടി അടയ്‌ക്കേണ്ടിയും വരുന്നു. എന്നാല്‍ എല്ലാ ദിവസവും കൃത്യമായി വൈദ്യുതി നല്‍കാത്തതു കാരണം ഈ വ്യവസയം നടത്തുന്നവര്‍ക്ക് കനത്ത നഷ്ടമുണ്ടാകുന്നു. ജില്ലയില്‍ കൂടുതല്‍ വ്യവസായം കൊണ്ടുവരുന്നതിനും അതുവഴി കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വ്യവസായ വകുപ്പിന്റെയും ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

ജില്ലയില്‍ ചെറുകിട വ്യവസായം തുടങ്ങാന്‍ കണ്ടെത്തിയ 500 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാന്‍ നീക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Business, Building, Business-man, Land, land-issue, Electricity, Plastic, Land for small scale industries to be used for zero land project.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia