city-gold-ad-for-blogger

ബാങ്ക് അവധിയായതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണത്തെ വിഷുവിന് ശമ്പളമില്ല

തിരുവനന്തപുരം: (www.kasargodvartha.com 14.04.2022) ബാങ്ക് അവധിയായതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണത്തെ വിഷുവിനും ശമ്പളമില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബാങ്ക് അവധിയാണ്. അതിനാല്‍ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആര്‍ടിസിയുടെ അകൗണ്ടില്‍ എത്തിയിട്ടില്ല. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി- എഐടിയുസി സംഘടനകള്‍ ഏപ്രില്‍ 28-ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

വിഷുവിന് മുന്‍പ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂടി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരമെന്ന് യൂനിയനുകള്‍ പറഞ്ഞിരുന്നു. 30 കോടി കിട്ടിയിട്ടും കാര്യമില്ല, ശമ്പളം കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇനിയും 50 കോടിയെങ്കിലും തരേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞത്.

ബാങ്ക് അവധിയായതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണത്തെ വിഷുവിന് ശമ്പളമില്ല

മാസം അഞ്ചാം തീയതിയെങ്കിലും ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് ഇടത് യൂനിയനുകള്‍ ഈ മാസം 28ന് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് വൈകിട്ടോടെ ശമ്പളയിനത്തില്‍ 30 കോടി നല്‍കാന്‍ ധനവകുപ്പ് ബുധനാഴ്ച തീരുമാനിച്ചത്.

Keywords:  Thiruvananthapuram, News, Kerala, Top-Headlines, KSRTC, KSRTC-bus, Business, Bank, KSRTC employees salary delayed due to bank holiday in Vishu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia