Wedding Shoot | വിവാഹ ഷൂടിങ് എവിടെ നടത്തണമെന്ന ആലോചനയിലാണോ? ഇതാ കൊച്ചി മെട്രോ ട്രെയിനുകളും സ്റ്റേഷനും വാടകയ്ക്ക്
May 18, 2022, 07:32 IST
കൊച്ചി: (www.kasargodvartha.com) വിവാഹ ഫോടോഗ്രഫി രംഗത്തേക്ക് ചുവടുവച്ച് കൊച്ചി മെട്രോ. ഇനി കൊച്ചി മെട്രോ ട്രെയിനില്‍ കയറിയും വിവാഹ ഷൂടിങ് ചെയ്യാം. കൊച്ചി മെട്രോയെ ലാഭത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിവാഹ ഷൂടിങിനും മെട്രോ ട്രെയിനുകളും സ്റ്റേഷനും വാടകയ്ക്ക് നല്‍കുന്നത്. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക് ചെയ്യാവുന്നതാണ്.
നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട് ചെയ്യാം. ആലുവയില്‍ നിന്നു പേട്ടയിലേക്കും തിരിച്ചും സഞ്ചരിച്ചു ഷൂട് ചെയ്യാം. ഓരോന്നിനും പ്രത്യേക നിരക്കുകളാണ് നല്‍കേണ്ടത്.
നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട് ചെയ്യാം. ആലുവയില്‍ നിന്നു പേട്ടയിലേക്കും തിരിച്ചും സഞ്ചരിച്ചു ഷൂട് ചെയ്യാം. ഓരോന്നിനും പ്രത്യേക നിരക്കുകളാണ് നല്‍കേണ്ടത്.
നിശ്ചലമായ ട്രെയിനിലെ ഒരു കോച്ചില്‍ രണ്ട് മണിക്കൂര്‍ നേരം ഷൂട് ചെയ്യണമെങ്കില്‍ 5,000 രൂപയാണ് നിരക്ക്. മൂന്നു കോച്ചാണെങ്കില്‍ 12,000 രൂപ. സഞ്ചരിക്കുന്ന ട്രെയിനാണെങ്കില്‍ ഒരു കോച്ചിന് 8,000 രൂപ. മൂന്നു കോച്ചാണെങ്കില്‍ 17,500 രൂപ. മാത്രമല്ല, സെക്യൂരിറ്റി ഡെപോസിറ്റായി ഒരു കോച്ചിന് 10,000 രൂപയും മൂന്ന് കോച്ചുകള്‍ക്ക് 25,000 രൂപയും നല്‍കണം. ഷൂടിങിന് ശേഷം ഈ പണം തിരികെ ലഭിക്കും.
Keywords: Kochi, News, Kerala, Top-Headlines, Marriage, Metro Rail, Business, Kochi metro train and station for wedding shoot.
Keywords: Kochi, News, Kerala, Top-Headlines, Marriage, Metro Rail, Business, Kochi metro train and station for wedding shoot.