city-gold-ad-for-blogger

വിപണിയിൽ ചെറുനാരങ്ങ കിട്ടാക്കനി; മധ്യകേരളത്തിൽ വില 280 കടന്നു, കിലോയ്ക്ക് 220 രൂപ, ഉള്ളി വിലയിലും വർധന

 Representational image reflecting lemon price hike and vegetable market in Kerala
Representational Image Generated by GPT

● ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ള വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം
● വിവാഹ സീസണും ജ്യൂസ് കടകളിലെ ആവശ്യകതയും വില വർധനവിന് ആക്കം കൂട്ടി
● ഉള്ളി വില നേരിയ വർധനവോടെ 58 രൂപയായി ഉയർന്നു
● പഞ്ചസാര വില 52 രൂപയായും കോഴി വില 110 രൂപയായും കുറഞ്ഞു
● മുട്ട വിലയിൽ മാറ്റമില്ലാതെ 6.10 രൂപയിൽ തുടരുന്നു

കാസർകോട്: (KasargodVartha) മഴ മാറാതെ തന്നെ ചൂട് കനത്തപ്പോൾ നാരങ്ങാവെള്ളത്തിനായുള്ള ചെറുനാരങ്ങയ്ക്ക് വില കുത്തനെ ഉയർന്നു. മധ്യകേരളത്തിൽ 280 രൂപ കടന്ന ചെറുനാരങ്ങയ്ക്ക് കാസർകോട്ട് വില 220 രൂപ വരെ എത്തിനിൽക്കുന്നു. വലിപ്പ, ചെറുപ്പമില്ലാതെയാണ് ഈ വില ഈടാക്കുന്നത്. 

ചെറിയ ഇനം നാരങ്ങയാണ് നിലവിൽ ജില്ലയിൽ വിപണിയിലുള്ളത്. മൊത്ത വിപണി അനുസരിച്ചാണ് ചില്ലറ വിൽപ്പനക്കാർ വില നിശ്ചയിക്കുന്നത്. 180 രൂപയാണ് മൊത്ത വിതരണക്കാരുടെ വില. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇത് 220 രൂപയ്ക്കാണ് വിൽക്കുന്നത്.

വരവ് കുറഞ്ഞു; വിലക്കയറ്റത്തിന് കാരണം

ശക്തമായ മഴ അനുഭവപ്പെട്ട ജൂൺ, ജൂലൈ മാസങ്ങളിൽ 80, 90 എന്ന ക്രമത്തിലായിരുന്നു ചെറുനാരങ്ങയുടെ വില. ഓണക്കാലത്ത് ഇത് 100 മുതൽ 120 രൂപ വരെ എത്തിയിരുന്നു. നാരങ്ങയുടെ വരവ് കുറഞ്ഞതാണ് നിലവിലെ വില കുത്തനെ ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ആന്ധ്രയിൽ നിന്നുള്ള ചെറുനാരങ്ങയുടെ വരവ് നിലച്ചതോടെ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വന്നു. തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ വിപണിയിൽ ചെറുനാരങ്ങ കിട്ടാക്കനിയായി മാറി. ഇതോടെ ഉള്ളതിന് തീവിലയുമായി.

കാലവർഷം പിൻവലിഞ്ഞതോടെ തന്നെ ചൂട് കനക്കുന്നത് മൂലം ഇപ്പോൾ തന്നെ ജ്യൂസ് കടകളിലും തട്ടുകടകളിലും നാരങ്ങാവെള്ളത്തിന് ആവശ്യക്കാരേറി. ഒപ്പം വിവാഹ സീസൺ കൂടി വന്നതോടെ ചെറുനാരങ്ങയുടെ ആവശ്യകത വലിയ തോതിൽ വർധിച്ചു. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ആന്ധ്ര, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നാരങ്ങയുടെ ഉൽപാദനത്തെ സാരമായി ബാധിച്ചതായി മൊത്ത വ്യാപാരികൾ പറയുന്നു.

kerala market lemon price hike kasaragod onion

മറ്റ് അവശ്യസാധനങ്ങളുടെ വില

അതിനിടെ വിപണിയിൽ മറ്റ് അവശ്യസാധനങ്ങളുടെ വിലയിൽ വലിയ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഉള്ളി വില വീണ്ടും നേരിയ വർധനവോടെ 54 രൂപയിൽ നിന്ന് 58 രൂപയായി ഉയർന്നു. പഞ്ചസാര വില 54-ൽ നിന്ന് 52 രൂപയായി കുറഞ്ഞിട്ടുണ്ട്. കോഴി വിലയും കുറഞ്ഞിട്ടുണ്ട്, നിലവിൽ 110 രൂപയാണ് ചില്ലറ വില. മുട്ടയ്ക്ക് 6.10 രൂപയിൽ തന്നെ മാറ്റമില്ലാതെ തുടരുന്നു. നേന്ത്രപ്പഴത്തിന് 85 രൂപയാണ് വില.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The price of lemons has soared sharply across Kerala due to supply shortages from Andhra Pradesh and Tamil Nadu, crossing Rs 280 per kg in central Kerala and reaching Rs 220 per kg in Kasaragod, while onion prices also saw a slight increase to Rs 58 per kg.

#KasargodVartha #LemonPriceHike #KasaragodNews #KeralaMarket #EssentialCommodities #VegetablePrices #MalayalamNews #KeralaNews #MarketUpdates #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia