സ്വര്‍ണവില ആശ്വാസമായി താഴേക്ക്; പവന് 80 രൂപ കുറഞ്ഞു; വെള്ളിനിരക്ക് കുതിക്കുന്നു

● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞു
● പവന് 71560 രൂപയില്‍ വ്യാപാരം
● ജൂണ്‍ ഒന്‍പതിനും വില കുറഞ്ഞിരുന്നു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ചൊവ്വാഴ്ചയും (ജൂണ്‍ 10) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 71560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. 22 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 71640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസം എട്ടിന് ഞായറാഴ്ചയും ഏഴിന് ശനിയാഴ്ചയും 22 കാരറ്റിന് 8980 രൂപയിലും പവന് 71840 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ച ഗ്രാമിന് 150 രൂപയും പവന് 1200 രൂപയും കുറഞ്ഞിരുന്നു.
18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 10 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7340 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 58720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7360 രൂപയും പവന് 40 രൂപ കുറഞ്ഞ് 58880 രൂപയുമാണ്.
വെള്ളിനിരക്ക് കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 113 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 115 രൂപയിലാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 117 രൂപയില്‍നിന്ന് ഒരു രൂപ കൂടി 118 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ ഇടിവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Gold and silver prices declined in Kerala today, June 10, 2025.
#GoldPriceKerala #SilverRateKerala #GoldRateToday #KeralaBusiness #MarketTrends #Jewellery