സ്വർണവിലയിൽ വീണ്ടും കുതിപ്പ്! ഇടിവിന് ശേഷം പവന് 400 രൂപ കൂടി
● ഗ്രാമിന് 50 രൂപ വർധിച്ച് 14,810 രൂപയായി.
● 18, 14, ഒമ്പത് കാരറ്റ് സ്വർണവിലകളിലും വർധനവ് രേഖപ്പെടുത്തി.
● 10 ഗ്രാം വെള്ളിക്ക് 50 രൂപ കുറഞ്ഞ് 2800 രൂപയാണ്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ചത്തെ ഇരട്ട ഇടിവിന് ശേഷം വെള്ളിയാഴ്ച (27.02.2026) സ്വർണവിലയിൽ വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,810 രൂപയിലും പവന് 1,18,480 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ചത്തെ ഇരട്ട ഇടിവ്
വ്യാഴാഴ്ച (26.02.2026) രാവിലെയും ഉച്ചക്കുമായി സ്വർണവിലയിൽ ഇരട്ട ഇടിവാണ് ഉണ്ടായിരുന്നത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമായിരുന്നു അന്ന് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 14,820 രൂപയിലും പവന് 1,18,560 രൂപയിലും വ്യാപാരം നടന്നിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വീണ്ടും കുറഞ്ഞ് ഗ്രാമിന് 14,760 രൂപയിലും പവന് 1,18,080 രൂപയിലുമെത്തിയിരുന്നു. ഇതിന് ശേഷമാണ് വെള്ളിയാഴ്ച വില ഉയർന്നത്.
18, 14, 9 കാരറ്റ് നിരക്കുകളിലും വർധന
18 കാരറ്റ് സ്വർണ നിരക്കുകളിലും വർധന രേഖപ്പെടുത്തി. ബി. ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 12,230 രൂപയും പവന് 320 രൂപ കൂടി 97,840 രൂപയുമാണ് നിരക്ക്. കെ. സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 12,165 രൂപയും പവന് 320 രൂപ കൂടി 97,320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കെ. സുരേന്ദ്രൻ വിഭാഗത്തിൽ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കൂടി 9,475 രൂപയും പവന് 240 രൂപ കൂടി 74,800 രൂപയുമായി. 9 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 6,110 രൂപയും പവന് 160 രൂപ കൂടി 48,880 രൂപയുമാണ് പുതിയ നിരക്ക്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകൾ
അതേസമയം, വെള്ളിക്ക് കുറഞ്ഞും മാറ്റമില്ലാതെയുമായി വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബി. ഗോവിന്ദൻ വിഭാഗത്തിന് വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 285 രൂപയിൽ തുടരുന്നു. എന്നാൽ കെ. സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 50 രൂപ കുറഞ്ഞ് 2,800 രൂപയുമാണ് വില.
Article Summary: Gold prices surged again in Kerala on Friday with an increase of ₹400 per sovereign, reaching ₹118,480. Silver prices show mixed trends.
#GoldRate #Kerala #PriceRise #BusinessNews #Jewellery #MarketUpdate







