വീണ്ടും ഒരു ലക്ഷം തൊട്ട് സ്വര്‍ണവില; പവന് 1160 രൂപയുടെ കുതിപ്പ്
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12,595 രൂപയിലെത്തി.
● 18, 14, 9 കാരറ്റുകള്‍ക്കും വില കൂടി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് പവന് 250 രൂപയായി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ് രേഖപ്പെടുത്തി. വാരാന്ത്യത്തിലുണ്ടായ നേരിയ ഇടിവിനുശേഷം വിപണി വീണ്ടും ഉണര്‍ന്നു. തിങ്കളാഴ്ച (05.01.2026) ഒറ്റയടിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,00,760 രൂപയിലെത്തി. ഗ്രാമിന് 145 രൂപ കൂടി 12,595 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച (03.01.2026) സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. അന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഞായറാഴ്ചയും (04.01.2025) ഇതേ വിലയില്‍ തന്നെയായിരുന്നു കച്ചവടം. എന്നാല്‍ തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോള്‍ തന്നെ വില കുതിച്ചുയരുകയായിരുന്നു.

18 കാരറ്റ് സ്വര്‍ണവിലയിലും കുതിപ്പ്
22 കാരറ്റിന് പുറമെ 18 കാരറ്റ് സ്വര്‍ണവിലയിലും കാര്യമായ വര്‍ധനവുണ്ടായി. ബി ഗോവിന്ദന്‍ വിഭാഗത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കൂടി 10,455 രൂപയിലും പവന് 960 രൂപ കൂടി 83,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ ഗ്രാമിന് 120 രൂപ കൂടി 10,355 രൂപയിലും പവന് 960 രൂപ കൂടി 82,840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 8,065 രൂപയായി. പവന് 720 രൂപ വര്‍ധിച്ച് 64,520 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5,205 രൂപയിലും പവന് 480 രൂപ കൂടി 41,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളി നിരക്കിലും വര്‍ധന
സ്വര്‍ണത്തിന് സമാനമായി വെള്ളി നിരക്കുകളിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തില്‍ ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ വര്‍ധിച്ച് 250 രൂപയായി. കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കൂടി 250 രൂപയിലെത്തി. 10 ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപ വര്‍ധിച്ച് 2,500 രൂപയായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് സൂചന.
സ്വർണവില കുതിക്കുന്ന ഈ സമയത്ത് സ്വർണം വാങ്ങുന്നത് ബുദ്ധിയാണോ അതോ വില കുറയാൻ കാത്തിരിക്കണോ? നിങ്ങളുടെ അനുഭവം പങ്കുവെക്കൂ.
Article Summary: Gold prices in Kerala surge on Monday with 22 carat gold increasing by Rs 1160 per sovereign to reach Rs 1,00,760. Silver prices also rise.
#GoldRate #KeralaGoldRate #GoldPriceToday #SilverRate #Economy #KeralaNews






