റെക്കോർഡുകൾ പഴങ്കഥയാക്കി സ്വർണവിപണി; പവൻ വില 1.18 ലക്ഷം കടന്ന് കുതിക്കുന്നു
● 22 കാരറ്റ് സ്വർണം പവന് 1,18,320 രൂപയിലാണ് വ്യാപാരം.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും കുതിച്ചുയർന്നു.
● സാധാരണ വെള്ളിക്ക് 10 ഗ്രാമിന് വില 3000 രൂപയായി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്. തിങ്കളാഴ്ച (23.02.2026) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,790 രൂപയും പവന് 1,18,320 രൂപയുമായി ഉയർന്നു.
കുതിപ്പ് തുടരുന്നു
കഴിഞ്ഞ ദിവസങ്ങളിലും സ്വർണവില വലിയ തോതിൽ ഉയർന്നിരുന്നു. ശനിയാഴ്ച (21.02.2026) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപ കൂടി 14,600 രൂപയും പവന് 1400 രൂപ കൂടി 1,16,800 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ചത്തെ ഈ ഉയർന്ന നിരക്കിൽ തന്നെയാണ് ഞായറാഴ്ചയും വ്യാപാരം നടന്നത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച പുതിയ റെക്കോർഡിലേക്ക് വില എത്തിയത്.

മറ്റ് കാരറ്റുകളിലും വർധന
22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റ് സ്വർണ വിലകളിലും തിങ്കളാഴ്ച വർധന രേഖപ്പെടുത്തി. ബി. ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപ കൂടി 12,215 രൂപയും പവന് 1280 രൂപ കൂടി 97,720 രൂപയുമായി. കെ. സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 155 രൂപ കൂടി 12,150 രൂപയും പവന് 1240 രൂപ കൂടി 97,200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കെ. സുരേന്ദ്രൻ വിഭാഗത്തിൽ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ കൂടി 9,460 രൂപയും പവന് 960 രൂപ കൂടി 75,680 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 6,100 രൂപയും പവന് 600 രൂപ കൂടി 48,800 രൂപയുമാണ് പുതിയ നിരക്ക്.
വെള്ളി വിലയും ഉയർന്നു
സ്വർണത്തിനൊപ്പം വെള്ളി നിരക്കുകളിലും വലിയ വർധനവ് രേഖപ്പെടുത്തി. ബി. ഗോവിന്ദൻ, കെ. സുരേന്ദ്രൻ വിഭാഗങ്ങളിൽ സാധാരണ വെള്ളിക്ക് ഗ്രാമിന് 25 രൂപ കൂടി 300 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപ കൂടി 3,000 രൂപയുമാണ്.
സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. സ്വർണവിപണിയിലെ ഏറ്റക്കുറച്ചിലുകൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Gold prices in Kerala continued their record-breaking rally on Monday, February 23, 2026. The price of 22K gold surged by ₹1520 per sovereign and ₹190 per gram, reaching an all-time high of ₹1,18,320 per sovereign. Silver prices also saw a steep increase of ₹25 per gram, reaching ₹300.
#GoldRate #Kerala #PriceHike #BusinessNews #Jewellery #MarketUpdate #Kochi #GoldPriceToday #RecordHigh






