പവന് 84000-വും കടന്ന് സ്വര്‍ണവില കുതിക്കുന്നു; മണിക്കൂറുകള്‍ക്കിടെ കൂടിയത് 1920 രൂപ
● തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ട് തവണ വീതം വില കൂടി.
● രണ്ട് ദിവസം കൊണ്ട് പവന് 1,920 രൂപയുടെ വർധന രേഖപ്പെടുത്തി.
● ചൊവ്വാഴ്ച മാത്രം പവന് 1,000 രൂപയുടെ വർധനവുണ്ടായി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വർധന രേഖപ്പെടുത്തി.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,605 രൂപയായി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് ചൊവ്വാഴ്ച തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണയാണ് സ്വർണത്തിന് വില കൂടിയത്. ഇതേോടെ ഒരു പവൻ സ്വർണത്തിന് 84,000 രൂപയും കടന്നരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാം സ്വർണത്തിന് 125 രൂപ വർധിച്ച് 10,605 രൂപയും പവന് 1,000 രൂപ വർധിച്ച് 84,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ ഗ്രാമിന് 115 രൂപ വർധിച്ച് 10,480 രൂപയും പവന് 920 രൂപ വർധിച്ച് 83,840 രൂപയിലുമായിരുന്നു വ്യാപാരം.
തിങ്കളാഴ്ചയും വില കൂടി
തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ 22 കാരറ്റ് സ്വർണത്തിന് പവന് 680 രൂപ കൂടിയിരുന്നു. തിങ്കളാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ വർധിച്ച് 10,320 രൂപയും പവന് 320 രൂപ വർധിച്ച് 82,560 രൂപയും ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 45 രൂപ വർധിച്ച് 10,365 രൂപയും പവന് 360 രൂപ വർധിച്ച് 82,920 രൂപയുമായി.
മറ്റ് സ്വർണ വിഭാഗങ്ങൾക്കും വില കൂടി
18, 14, 9 കാരറ്റ് സ്വർണത്തിനും വെള്ളിക്ക് പോലും വില വർധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 18 കാരറ്റിന് ബി. ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 110 രൂപ വർധിച്ച് 8,790 രൂപയും പവന് 880 രൂപ വർധിച്ച് 70,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കെ. സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 105 രൂപ വർധിച്ച് 8,720 രൂപയും പവന് 840 രൂപ വർധിച്ച് 69,760 രൂപയുമാണ്.
14 കാരറ്റിന് ഗ്രാമിന് 80 രൂപ വർധിച്ച് 6,780 രൂപയും പവന് 640 രൂപ വർധിച്ച് 54,240 രൂപയിലുമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വ്യാപാരം നടക്കുന്നത്. ഒമ്പത് കാരറ്റിന് ഗ്രാമിന് 45 രൂപ വർധിച്ച് 4,370 രൂപയും പവന് 360 രൂപ വർധിച്ച് 34,960 രൂപയിലുമാണ് വ്യാപാരം.
വെള്ളിക്ക് രണ്ട് വ്യത്യസ്ത നിരക്കുകളാണ് നിലവിലുള്ളത്. ചൊവ്വാഴ്ച ബി. ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 147 രൂപയിലും മറുവിഭാഗത്തിന് 144 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ വിലക്കയറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Gold prices hit a new record high in Kerala.
#KeralaNews #GoldPrice #RecordHigh #FinancialNews #GoldRate #MarketTrend






