Gold Price | മാറ്റമില്ലാതെ സ്വർണവില; ട്രംപ് എഫക്ടിൽ ഉയർന്ന നിരക്കിൽ തുടരുന്നു

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7450 രൂപയാണ് വില.
● പവന് 59600 രൂപയാണ് നിരക്ക്.
● 18 കാരറ്റ് സ്വർണത്തിനും വിലയിൽ മാറ്റമില്ല.
● വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച (21.01.2025) 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന്റെ വില 7450 രൂപയും പവന്റെ വില 59600 രൂപയുമാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6140 രൂപയും പവന് 49120 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയായി തുടരുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും, ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിലാണ് ഇപ്പോഴത്തെ വ്യാപാരം നടക്കുന്നത്. ഡൊണാൾഡ് ട്രംപ് അമേരികന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവിലയിലുണ്ടായ കുതിപ്പാകാം കേരളത്തിലും സ്വര്‍ണവില ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിങ്കളാഴ്ച (20.01.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനവുണ്ടായിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ശനിയാഴ്ച സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് അന്ന് കുറഞ്ഞത്.
എന്നാൽ വെള്ളിയാഴ്ച സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. വ്യാഴാഴ്ചയും സ്വർണവില ഉയർന്നിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് അന്ന് കൂടിയത്. വ്യാഴാഴ്ച വെള്ളി വിലയിലും നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു.
കേരളത്തിലെ സ്വർണവിലയിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് 2024 ഒക്ടോബർ 31-നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 59,640 രൂപയും ഒരു ഗ്രാം സ്വർണത്തിന് 7455 രൂപയുമായിരുന്നു വില. അതിനു ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് 2025 ജനുവരി 17 വെള്ളിയാഴ്ചയും ഇപ്പോൾ രണ്ട് ദിവസങ്ങളിലുമായും രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെ ഉയർന്ന വില 2024 ഒക്ടോബർ 30നായിരുന്നു. അന്ന് പവന് 59,520 രൂപയായിരുന്നു നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 1 - 57,200 രൂപ
ജനുവരി 2 - 57,440 രൂപ
ജനുവരി 3 - 58,080 രൂപ
ജനുവരി 4 - 57,720 രൂപ
ജനുവരി 5 - 57,720 രൂപ
ജനുവരി 6 - 57,720 രൂപ
ജനുവരി 7 - 57,720 രൂപ
ജനുവരി 8 - 57,800 രൂപ
ജനുവരി 9 - 58,080 രൂപ
ജനുവരി 10 - 58,280 രൂപ
ജനുവരി 11 - 58,520 രൂപ
ജനുവരി 12 - 58,520 രൂപ
ജനുവരി 13 - 58,720 രൂപ
ജനുവരി 14 - 58,640 രൂപ
ജനുവരി 15 - 58,720 രൂപ
ജനുവരി 16 - 59,120 രൂപ
ജനുവരി 17 - 59,600 രൂപ
ജനുവരി 18 - 59,480 രൂപ
ജനുവരി 19 - 59,480 രൂപ
ജനുവരി 20 - 59,600 രൂപ
ജനുവരി 21 - 59,600 രൂപ
#GoldPrice #KeralaGold #GoldRate #PriceHike #GoldMarket #Investment