സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലേക്ക്; പവന് 120 രൂപ കൂടി 73,240 രൂപയായി, വെള്ളി വിലയും കുതിക്കുന്നു
● 22 കാരറ്റ് ഗ്രാമിന് 15 രൂപ കൂടി.
● 18 കാരറ്റ് സ്വർണത്തിലും വില വർധനവ്.
● വെള്ളി വിലയും കുതിച്ചുയർന്നു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണം, വെള്ളി നിരക്കുകൾ കുതിച്ചുയരുകയാണ്. 14 തിങ്കളാഴ്ച, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 9155 രൂപയിലും പവന് 120 രൂപ വർധിച്ച് 73240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് സ്വർണവിലയുടെ പുതിയ റെക്കോർഡാണ്.
കഴിഞ്ഞ ശനിയാഴ്ച (2025 ജൂലൈ 12) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ കൂടി 9140 രൂപയിലും പവന് 520 രൂപ കൂടി 73120 രൂപയിലുമായിരുന്നു വ്യാപാരം. ഇതേ വിലയിൽ തന്നെയാണ് ഞായറാഴ്ചയും (2025 ജൂലൈ 13) വ്യാപാരം നടന്നത്.
18 കാരറ്റ് സ്വർണത്തിനും വിലയില്‍ വര്‍ധനവ്
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ. സുരേന്ദ്രൻ പ്രസിഡന്റും അഡ്വ. എസ്. അബ്ദുൾ നാസർ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 14-ന്, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കൂടി 7505 രൂപയിലും പവന് 120 രൂപ കൂടി 60040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള എ.കെ.ജി.എസ്.എം.എ. വിഭാഗത്തിനും തിങ്കളാഴ്ച 18 കാരറ്റ് സ്വർണത്തിന് വില വർധിച്ചു. ഈ വിഭാഗത്തിൽ ഗ്രാമിന് 10 രൂപ കൂടി 7540 രൂപയും പവന് 80 രൂപ കൂടി 60320 രൂപയുമാണ് നിലവിലെ വില.

വെള്ളി വിലയും കൂടി
തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്കും ഇരു വിഭാഗങ്ങൾക്കും വില വർധിച്ചു. അതേ സമയം, വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം പുരോഗമിക്കുന്നത്. കെ. സുരേന്ദ്രൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 122 രൂപയിൽ നിന്ന് രണ്ട് രൂപ കൂടി 124 രൂപയിലും, മറു വിഭാഗത്തിന് 123 രൂപയിൽ നിന്ന് രണ്ട് രൂപ കൂടി 125 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണം വാങ്ങാൻ ഇപ്പോൾ ശരിയായ സമയമാണോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kerala gold price reaches record high, silver also increases.
#KeralaGoldPrice #RecordHigh #GoldRateToday #SilverPrice #FinancialNews #Investment






