സ്വർണം 90000 ൽ എത്തുമോ? പവന് 920 രൂപ കൂടി 89000 കടന്നു
● പവന് 89480 രൂപയിലാണ് വ്യാപാരം
● രണ്ട് ദിവസത്തെ വ്യാപാരത്തിനിടെ ഒരു പവന് 1920 രൂപയാണ് വർധിച്ചത്.
● 18 കാരറ്റ്, 14 കാരറ്റ്, ഒൻപത് കാരറ്റ് സ്വര്‍ണത്തിനും വില കൂടി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് റെക്കോര്‍ഡ് വർധനവുമായി സ്വര്‍ണവില കുതിക്കുകയാണ്. ചൊവ്വാഴ്ച (07.10.2025) സ്വര്‍ണവില പവന് 89000 രൂപയും കടന്നിരിക്കുന്നു. രണ്ട് ദിവസത്തെ വ്യാപാരത്തിനിടെ മാത്രം ഒരു പവന് 1920 രൂപയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ഡിമാൻഡും (Demand) വർധനയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.
22 കാരറ്റിന് റെക്കോർഡ് കുതിപ്പ്
22 കാരറ്റ് സ്വര്‍ണത്തിന് ചൊവ്വാഴ്ച ഗ്രാമിന് 115 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 11185 രൂപയായി. പവന് 920 രൂപ കൂടി 89480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച (06.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും വർധിച്ചിരുന്നു.
അതേസമയം, ശനിയാഴ്ചയും (04.10.2025) സ്വര്‍ണവില കുത്തനെ ഉയർന്നിരുന്നു. അന്നേദിവസം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 10945 രൂപയും പവന് 640 രൂപ കൂടി 87560 രൂപയിലുമായിരുന്നു കച്ചവടം നടന്നത്. ഞായറാഴ്ച (05.10.2025) ശനിയാഴ്ചത്തെ നിരക്കിലാണ് സ്വര്‍ണത്തിന് കച്ചവടം പുരോഗമിച്ചത്. തുടർച്ചയായ ഈ വിലക്കയറ്റം സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്.

18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണത്തിനും വില കുതിക്കുന്നു
22 കാരറ്റിന് പിന്നാലെ 18 കാരറ്റ് സ്വര്‍ണത്തിനും ഒക്ടോബർ ഏഴിന് വില കുതിച്ചുയർന്നു. ബി ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റിന് ഗ്രാമിന് 105 രൂപ കൂടി 9270 രൂപയും പവന് 840 രൂപ കൂടി 74160 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കൂടി 9200 രൂപയും പവന് 800 രൂപ കൂടി 73600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കൂടാതെ, 14 കാരറ്റിനും ഒൻപത് കാരറ്റിനും വില വർധനവുണ്ടായി. കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7170 രൂപയും പവന് 560 രൂപ കൂടി 57360 രൂപയുമാണ് വില. ഒൻപത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 4640 രൂപയും പവന് 320 രൂപ കൂടി 37120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ചൊവ്വാഴ്ച വെള്ളിക്കും വ്യത്യസ്ത നിരക്കുകളാണ് രേഖപ്പെടുത്തിയത്. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 163 രൂപയാണ്. മറു വിഭാഗത്തിന് ഒരു രൂപ കൂടി 161 രൂപയുമാണ് ചൊവ്വാഴ്ചത്തെ നിരക്ക്.
സ്വർണവില 90000 ൽ എത്തുമോ? നിങ്ങളുടെ വിലയിരുത്തൽ എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Kerala Gold Price Soars to Record High; Increases by ₹1920 Per Sovereign in Two Days.
#KeralaGoldPrice #RecordHigh #GoldRateToday #SovereignPrice #GoldMarket #GoldHike






