സ്വർണ്ണവില കുതിക്കുന്നു; ആശ്വാസത്തിന് ശേഷം പവന് 720 രൂപ കൂടി
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 89080 രൂപയിലെത്തി.
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 11135 രൂപയിലെത്തി.
● 18 കാരറ്റിന് ബി ഗോവിന്ദന്‍, കെ സുരേന്ദ്രൻ വിഭാഗങ്ങള്‍ക്ക് പവന് 600 രൂപയുടെ വർധനവുണ്ടായി.
● 14 കാരറ്റിന് പവന് 400 രൂപയും ഒന്‍പത് കാരറ്റിന് പവന് 240 രൂപയും വില ഉയര്‍ന്നു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് വ്യാഴാഴ്ച (2025 ഒക്ടോബർ 30) രാവിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായെത്തിയ സ്വര്‍ണവില ഉച്ചക്ക് ശേഷം കുതിച്ചുയർന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11045 രൂപയിലും പവന് 1400 രൂപ കുറഞ്ഞ് 88360 രൂപയിലുമാണ് വ്യാപാരം നടന്നതെങ്കിലും വൈകാതെ മണിക്കൂറുകള്‍ക്കുള്ളില്‍ വില വർധനവ് രേഖപ്പെടുത്തി. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 11135 രൂപയും പവന് 720 രൂപ കൂടി 89080 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. .
18 കാരറ്റിനും വില കൂടി
18 കാരറ്റ് സ്വര്‍ണ്ണത്തിനും വ്യാഴാഴ്ച ഉച്ചക്ക് ശേഷം വില കൂടിയിട്ടുണ്ട്. രാവിലെ ഗ്രാമിന് 150 രൂപയും പവന് 1200 രൂപയും കുറഞ്ഞതിന് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 9195 രൂപയും പവന് 600 രൂപ കൂടി 73560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. അതേസമയം, കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 9155 രൂപയും പവന് 600 രൂപ കൂടി 73240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
14, ഒൻപത് കാരറ്റിനും വർധനവ്
താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണത്തിനും വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 7130 രൂപയും പവന് 400 രൂപ കൂടി 57040 രൂപയുമാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. കൂടാതെ, ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 4620 രൂപയും പവന് 240 രൂപ കൂടി 36960 രൂപയിലുമാണ് ഇപ്പോള്‍ കച്ചവടം നടക്കുന്നത്. രാവിലെ 14 കാരറ്റിന് പവന് 800 രൂപയും ഒന്‍പത് കാരറ്റിന് പവന് 480 രൂപയും കുറഞ്ഞിരുന്നു.
വെള്ളിക്ക് മാറ്റമില്ല
അതേസമയം വില കുതിച്ചുയർന്നെങ്കിലും ഇരുവിഭാഗത്തിനും ഉച്ചക്ക് ശേഷം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 158 രൂപയും മറുവിഭാഗത്തിന് 155 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണ്ണവില വർധിക്കുന്നത് വിവാഹ മാർക്കറ്റിനെ എങ്ങനെ ബാധിക്കും? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold price in Kerala surged by Rs 720 per sovereign in the afternoon after an initial drop in the morning.
#GoldPriceKerala #GoldRate #KeralaMarket #FinancialNews #GoldUpdate #Jewelry






