സ്വര്‍ണവില കുതിക്കുന്നു; മണിക്കൂറുകള്‍ക്കിടെ പവന് 2 തവണയായി കൂടിയത് 800 രൂപ
● 22 കാരറ്റ് സ്വർണത്തിന് പവന് 89880 രൂപയാണ്.
● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ആകെ 100 രൂപയുടെ വർധനവുണ്ടായി.
● 18 കാരറ്റ്, 14 കാരറ്റ്, ഒൻപത് കാരറ്റ് സ്വർണങ്ങൾക്കും വില വർധനവ് രേഖപ്പെടുത്തി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (06.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 100 രൂപയും പവന് 800 രൂപയാണ് കൂടിയത്.
22 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 40 രൂപ കൂടി 11175 രൂപയും പവന് 320 രൂപ കൂടി 89400 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 11235 രൂപയും പവന് 480 രൂപ കൂടി 89880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും വില കൂടി
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 9225 രൂപയും പവന് 280 രൂപ കൂടി 73800 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 9190 രൂപയും പവന് 240 രൂപ കൂടി 73520 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കൂടി 9275 രൂപയും പവന് 400 രൂപ കൂടി 74200 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 9235 രൂപയും പവന് 360 രൂപ കൂടി 73880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് രാവിലെ 14 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 7155 രൂപയും പവന് 160 രൂപ കൂടി 57240 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 4630 രൂപയും പവന് 120 രൂപ കൂടി 37040 രൂപയുമായിരുന്നു.
ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 7190 രൂപയും പവന് 280 രൂപ കൂടി 57520 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 4650 രൂപയും പവന് 160 രൂപ കൂടി 37200 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 161 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 163 രൂപയും മറുവിഭാഗത്തിന് വിലയില്‍ മാറ്റമില്ലാതെ 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവിലയിലെ ഈ കുതിച്ചുചാട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kerala gold price soared by 800 rupees in a single day (two revisions), taking the sovereign price to 89880 rupees.
#GoldPriceHike #KeralaGoldRate #SovereignGold #GoldPriceToday #JewelleryMarket #FinancialNews






