കഴിഞ്ഞ ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവില കുതിക്കുന്നു; പവന് 640 രൂപ കൂടി
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11945 രൂപയായി.
● 18, 14, 9, കാരറ്റുകള്‍ക്കും വില കൂടി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപയുടെ വര്‍ധനവ്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കൂടിയും കുറഞ്ഞുമിരുന്ന സ്വര്‍ണവില ഉപഭോക്താക്കളെ ആഴ്ചകളായി കളിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരട്ട ഇടിവ് രേഖപ്പെടുത്തിയെത്തിയ സ്വര്‍ണനിരക്ക് ബുധനാഴ്ച (ഡിസംബർ 10, 2025) വൻ വർധന രേഖപ്പെടുത്തി. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് വീണ്ടും 95500 രൂപ കടന്നിരിക്കുകയാണ്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 11945 രൂപയിലും പവന് 640 രൂപ കൂടി 95560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച (ഡിസംബർ 9, 2025) രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണ സ്വര്‍ണവില ഇടിഞ്ഞിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11925 രൂപയും പവന് 240 രൂപ കുറഞ്ഞ് 95400 രൂപയിലുമായിരുന്നു വ്യാപാരം. അതേസമയം, ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 11865 രൂപയും പവന് 480 രൂപ കുറഞ്ഞ് 94920 രൂപയിലുമായിരുന്നു കച്ചവടം നടന്നത്.
18 കാരറ്റിനും മറ്റ് കാറ്റഗറികൾക്കും വർധന
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ബുധനാഴ്ച വർധനവുണ്ടായി. ബി ഗോവിന്ദന്‍ വിഭാഗത്തിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 9880 രൂപയും പവന് 520 രൂപ കൂടി 79040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 9825 രൂപയും പവന് 520 രൂപ കൂടി 78600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കൂടാതെ, 14 കാരറ്റിനും ഒന്‍പത് കാരറ്റിനും വില കൂടി. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 7650 രൂപയും പവന് 400 രൂപ കൂടി 61200 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 4935 രൂപയും പവന് 240 രൂപ കൂടി 39480 രൂപയുമാണ്.
വെള്ളി നിരക്കിലും വർധനവ്
സ്വർണവിലയ്ക്ക് ഒപ്പം തന്നെ വെള്ളി നിരക്കിലും വർധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 192 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 197 രൂപയായി. അതിനിടെ, മറുവിഭാഗത്തിന് 190 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 195 രൂപയുമാണ് വെള്ളിക്ക് വില.
സ്വർണ്ണവില കുറയാൻ സാധ്യതയുണ്ടോ? നിങ്ങളുടെ വിലയിരുത്തൽ പങ്കുവെക്കുക.
Article Summary: Kerala Gold Price jumps on Wednesday by Rs 640 per pavan.
#GoldPriceKerala #KeralaGoldRate #GoldPriceHike #BullionMarket #GoldInvestment #SilverRate






