city-gold-ad-for-blogger

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 1360 രൂപ കൂടി

Bride Representing Kerala Gold Price November 22
Representational image Generated by Meta AI

● ഒരു ഗ്രാം സ്വർണ്ണത്തിന് 11535 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 92280 രൂപയുമാണ്.
● 18, 14, 9 കാരറ്റുകള്‍ക്കും വില കൂടി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളില്ലാണ് വ്യാപാരം.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവുമായെത്തി സാധാരണക്കാർക്ക് ആശ്വാസമായ സ്വർണ്ണവിലയിൽ ശനിയാഴ്ച (22.11.2025) വൻ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1360 രൂപയുടെ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 92280 രൂപയായി വില ഉയർന്നു.

ശനിയാഴ്ച 22 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 170 രൂപ കൂടി 11535 രൂപയാണ് നിലവിലെ വില. വെള്ളിയാഴ്ച (21.11.2025) രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണ സ്വർണ്ണത്തിന് വിലയിൽ മാറ്റം വരുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 20 രൂപ കൂടി 11410 രൂപയിലും പവന് 160 രൂപ കൂടി 91280 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

 Kerala Gold Price November 22

വിലയിലെ മാറ്റങ്ങൾ

 

അതേസമയം, ഉച്ചയ്ക്ക് ശേഷം സ്വർണ്ണത്തിന് വിലയിൽ കുറവുണ്ടാവുകയും ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 11363 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 90920 രൂപയിലുമാണ് കച്ചവടം നടന്നത്. ഈ നേരിയ കുറവിന് പിന്നാലെയാണ് ശനിയാഴ്ച സ്വർണ്ണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

18 കാരറ്റിനും വില കൂടി

22 കാരറ്റിന് മാത്രമല്ല, 18 കാരറ്റ് സ്വർണ്ണത്തിനും വില കുതിച്ചുയർന്നു. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാമിന് 140 രൂപ കൂടി 9540 രൂപയും പവന് 1120 രൂപ കൂടി 76320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രൻ വിഭാഗത്തിന് ഒരു ഗ്രാമിന് 140 രൂപ കൂടി 9490 രൂപയും പവന് 1120 രൂപ കൂടി 75920 രൂപയിലുമാണ് വില രേഖപ്പെടുത്തിയത്.

ഇതുകൂടാതെ, 14 കാരറ്റിനും ഒൻപത് കാരറ്റിനും വില വർധിച്ചു. കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റിന് ഒരു ഗ്രാമിന് 110 രൂപ കൂടി 7390 രൂപയും പവന് 880 രൂപ കൂടി 59120 രൂപയും രേഖപ്പെടുത്തി. ഒൻപത് കാരറ്റിന് ഒരു ഗ്രാമിന് 70 രൂപ കൂടി 4770 രൂപയും പവന് 560 രൂപ കൂടി 38160 രൂപയുമാണ് വില.

വെള്ളി വില

വെള്ളിയുടെ കാര്യത്തിൽ വ്യത്യസ്ത നിരക്കുകളാണ് നിലവിലുള്ളത്. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയിൽനിന്ന് ഒരു രൂപ കുറഞ്ഞ് 166 രൂപയായി. എന്നാൽ കെ സുരേന്ദ്രൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 163 രൂപയായി തുടരുന്നു.

സ്വർണ്ണവില വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Gold price in Kerala sees a massive hike of ₹1360 per sovereign on Saturday.

#KeralaGold #GoldPriceHike #SovereignPrice #FinancialNews #GoldMarket #Jewellery

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia