city-gold-ad-for-blogger

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 3960 രൂപ കൂടി 117100 രൂപ കടന്നു

Bride Representing Kerala Gold Price January 23
Representational Image Generated by Meta AI

● ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,17,120 രൂപയാണ്.
● 18, 14, 9 കാരറ്റുകള്‍ക്കും വില കൂടി. 
● വെള്ളി വില ഗ്രാമിന് 15 രൂപ വർധിച്ച് 340 രൂപയിലെത്തി.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. വിപണിയില്‍ വിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ വെള്ളിയാഴ്ച (23.01.2026) ഒറ്റയടിക്ക് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 495 രൂപ കൂടി 14,640 രൂപയിലെത്തി. പവന് 3960 രൂപ വര്‍ധിച്ച് 1,17,120 രൂപയുമായി. വ്യാഴാഴ്ച (22.01.2026) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 210 രൂപ കുറഞ്ഞ് 14,145 രൂപയും പവന് 1680 രൂപ കുറഞ്ഞ് 1,13,160 രൂപയുമായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വിപണിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായത്. 

18 കാരറ്റ് സ്വര്‍ണവില

18 കാരറ്റ് സ്വര്‍ണത്തിനും വില കുത്തനെ കൂടിയിട്ടുണ്ട്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 410 രൂപ കൂടി 12,110 രൂപയിലും പവന് 3280 രൂപ കൂടി 96,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 405 രൂപ കൂടി 12,030 രൂപയും പവന് 3240 കൂടി 96,240 രൂപയുമാണ് ഇന്നത്തെ നിരക്ക്.

14, 9 കാരറ്റ് നിരക്കുകള്‍

കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിനും വിപണിയില്‍ വില വര്‍ധിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 315 രൂപ കൂടി 9365 രൂപയും പവന് 2520 രൂപ കൂടി 74,920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 9 കാരറ്റിന് ഗ്രാമിന് 205 രൂപ കൂടി 6040 രൂപയും പവന് 1640 രൂപ കൂടി 48,320 രൂപയുമായി ഉയര്‍ന്നു.

വെള്ളി വിലയിലും കുതിപ്പ്

സ്വര്‍ണത്തിന് പിന്നാലെ വെള്ളി നിരക്കുകളും കുതിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 15 രൂപ കൂടി 340 രൂപയായി. കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 15 രൂപ കൂടി 340 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 150 രൂപ കൂടി 3400 രൂപയുമാണ് വിപണി വില. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത കുതിപ്പ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

സ്വർണാഭരണ ഭ്രമം കുറയ്ക്കാൻ മലയാളികൾ തയ്യാറാകേണ്ട സമയമായോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: Gold prices in Kerala surged to record highs on Friday, with 22-carat gold increasing by Rs 3960 per sovereign to reach Rs 1,17,120.

#GoldRate #KeralaNews #GoldPriceToday #BusinessNews #SilverRate #Economy

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia