city-gold-ad-for-blogger

സ്വര്‍ണവില റോക്കറ്റ് പോലെ ഉയർന്നു; രാവിലെ ഒരു നിരക്ക്, ഉച്ചയ്ക്ക് മറ്റൊന്ന്

Image showing gold bars and coins, representing the rising gold price in Kerala on July 18, 2025.
Representational Image Generated by Meta AI

● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 400 രൂപ വരെ വർധനവ് രേഖപ്പെടുത്തി.
● കെ സുരേന്ദ്രൻ വിഭാഗത്തിന് രാവിലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
● ഡോ. ബി ഗോവിന്ദൻ വിഭാഗത്തിന് രാവിലെ വില വർധിച്ചിരുന്നു.
● 18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിവിലയിലും വർധനവ് ഉണ്ടായി.
● വ്യാഴാഴ്ചയും സ്വര്‍ണവിലയിൽ നേരിയ മാറ്റങ്ങൾ കണ്ടിരുന്നു.

കൊച്ചി: (KasargodVartha) ജൂലൈ 18, വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. രാവിലെ വ്യത്യസ്ത നിലകളിലായിരുന്ന വില ഉച്ചയോടെ ഏകീകരിക്കപ്പെടുകയും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (AKGSMA) രണ്ട് വിഭാഗങ്ങൾക്കും ഇന്ന് (വെള്ളിയാഴ്ച) രാവിലെ വ്യത്യസ്ത വിലകളായിരുന്നു. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ രാവിലെ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസത്തെ (ജൂലൈ 17, 2025) വിലയായ ഗ്രാമിന് 9100 രൂപയിലും പവന് 72800 രൂപയിലുമായിരുന്നു വ്യാപാരം.

 Image showing gold bars and coins, representing the rising gold price in Kerala on July 18, 2025.

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള AKGSMA വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് രാവിലെ വില വർധിച്ചിരുന്നു. ഗ്രാമിന് അഞ്ച് രൂപ കൂടി 9110 രൂപയിലും പവന് 40 രൂപ കൂടി 72880 രൂപയിലുമായിരുന്നു വ്യാപാരം.

ഉച്ചയോടെ വില ഏകീകരിച്ചു, വൻ വർധനവ്

എന്നാല്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഒറ്റയടിക്ക് വില വര്‍ധിച്ച് ഇരുവിഭാഗത്തിനും ഒരേ നിരക്കിലേക്ക് എത്തി. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9150 രൂപയിലും പവന് 400 രൂപ കൂടി 73200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9150 രൂപയിലും പവന് 320 രൂപ കൂടി 73200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച (ജൂലൈ 17, 2025) കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 9100 രൂപയിലും പവന് 72800 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 9105 രൂപയിലും പവന് 40 രൂപ കൂടി 72840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

18 കാരറ്റ് സ്വര്‍ണവിലയിലും വർധനവ്

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് (വെള്ളിയാഴ്ച) വില വര്‍ധനവ് രേഖപ്പെടുത്തി. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ജൂലൈ 18 ന് രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലായിരുന്നു. ഗ്രാമിന് 7465 രൂപയിലും പവന് 59720 രൂപയിലുമായിരുന്നു കച്ചവടം നടന്നത്. എന്നാല്‍ ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 7505 രൂപയിലും പവന് 320 രൂപ കൂടി 60040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

മറു വിഭാഗത്തിന് വെള്ളിയാഴ്ച രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയിരുന്നു. ഗ്രാമിന് അഞ്ച് രൂപ കൂടി 7505 രൂപയും പവന് 40 രൂപ കൂടി 60040 രൂപയുമായിരുന്നു. ഉച്ചക്ക് ശേഷവും വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കൂടി 7540 രൂപയിലും പവന് 280 രൂപ കൂടി 60320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളിവിലയും ഉയർന്നു

വെള്ളിയാഴ്ച രാവിലെ കൂടിയും മാറ്റമില്ലാതെയും ഒരു ഗ്രാം സാധാരണ വെള്ളിക്കും വ്യത്യസ്ത വിലകളായിരുന്നു ഇരു വിഭാഗത്തിനും കച്ചവടം നടന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 122 രൂപയിലും മറു വിഭാഗത്തിന് 122 രൂപയില്‍നിന്ന് ഒരു രൂപ കൂടി 123 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 

ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി. ഇതോടെ ഇരുവിഭാഗത്തിനും 123 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണവിലയിലെ ഈ കുതിച്ചുയർച്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

 

Article Summary: Kerala gold price significantly increased on July 18, 2025, with unified rates after morning variations.

#GoldPriceKerala #GoldRate #KeralaNews #GoldMarket #MalayalamNews #AKGSMA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia