city-gold-ad-for-blogger

പിന്നോട്ടില്ല: സ്വര്‍ണവില കുതിക്കുന്നു; പവന് വീണ്ടും 120 രൂപ കൂടി

Bride Representing Kerala Gold Price August 28
Representational Image Generated by Meta AI

● പവന് 75,240 രൂപയാണ് വില.
● ഗ്രാമിന് 15 രൂപ വർധിച്ച് 9,405 രൂപയായി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.

കൊച്ചി: (KasargodVartha)) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റ് 28 ന് വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 9405 രൂപയും പവന് 120 രൂപ കൂടി 75240 രൂപയുമാണ്. 
 
ബുധനാഴ്ച (27.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 9390 രൂപയും പവന് 280 രൂപ കൂടി 75120 രൂപയും ചൊവ്വാഴ്ച (26.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9355 രൂപയും പവന് 400 രൂപ കൂടി 74840 രൂപയുമായിരുന്നു.

18 കാരറ്റിനും വര്‍ധനവ്

ആഗസ്റ്റ് 28 ന് 18 കാരറ്റിന് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കൂടി 7720 രൂപയിലും പവന് 80 രൂപ കൂടി 61760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 7775 രൂപയും പവന് 40 രൂപ കൂടി 62200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

Kerala Gold Price August 28

14 കാരറ്റിനും 9 കാരറ്റിനും വില കുതിക്കുന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് വ്യാഴാഴ്ച 14 കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കൂടി 6010 രൂപയും പവന് 40 രൂപ കൂടി 48080 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 3880 രൂപയും പവന് 80 രൂപ കൂടി 31040 രൂപയുമാണ്. 

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 126 രൂപയിലും മറു വിഭാഗത്തിന് 128 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

സ്വർണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായം പങ്കുവെയ്ക്കുക.

Article Summary: Kerala gold price hikes, 22K gold at Rs 75,240/sovereign.

#GoldPriceKerala #GoldRateToday #Kerala #GoldPrice #Gold #Finance

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia