കഴിഞ്ഞ 2 ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 320 രൂപ കൂടി
● 22 കാരറ്റ് സ്വർണത്തിന് പവന് 89400 രൂപയാണ് വർധിച്ചത്.
● 22 കാരറ്റ് സ്വർണം ഗ്രാമിന് 11175 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ വർധനവ് രേഖപ്പെടുത്തി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (06.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 11175 രൂപയും പവന് 320 രൂപ കൂടി 89400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച (05.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 11135 രൂപയും പവന് 720 രൂപ കുറഞ്ഞ് 89080 രൂപയിലും ചൊവ്വാഴ്ച (04.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11225 രൂപയും പവന് 520 രൂപ കുറഞ്ഞ് 89800 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 9225 രൂപയും പവന് 280 രൂപ കൂടി 73800 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 9190 രൂപയും പവന് 240 രൂപ കൂടി 73520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 7155 രൂപയും പവന് 160 രൂപ കൂടി 57240 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 4630 രൂപയും പവന് 120 രൂപ കൂടി 37040 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 160 രൂപയില്‍നിന്ന് ഒരു രൂപ കൂടി 161 രൂപയും മറുവിഭാഗത്തിന് വിലയില്‍ മാറ്റമില്ലാതെ 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold price in Kerala rises after two days of fall; Sovereign up by 320 Rupees.
#GoldPrice #KeralaGold #GoldRateToday #GoldPriceHike #Jewellery #Investment






