രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചക്ക് കുതിക്കുന്നു; പവന് 1000 രൂപ കൂടി
● ഗ്രാമിന് നിലവിൽ 14,090 രൂപ.
● വെള്ളി വില ഗ്രാമിന് 275 രൂപയിൽ തുടരുന്നു.
● 18, 14, 9 കാരറ്റുകള്‍ക്കും വില കൂടി.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത ചാഞ്ചാട്ടം. വെള്ളിയാഴ്ച (06.02.2026) രാവിലെ വലിയ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഉച്ചയോടെ വീണ്ടും കുതിച്ചുയർന്നു. രാവിലെ പവന് 1520 രൂപ കുറഞ്ഞ് ആശ്വാസം നൽകിയ വിപണി, ഉച്ചയ്ക്ക് 1000 രൂപ വർധിപ്പിച്ച് തിരിച്ചടിച്ചു. നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപ കൂടി 14,090 രൂപയിലും പവന് 1000 രൂപ കൂടി 1,12,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലും പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ ആശ്വാസമാണ് ഉച്ചയോടെ ഇല്ലാതായത്.
18 കാരറ്റ് നിരക്കിലും വർധനവ്
22 കാരറ്റിന് പുറമെ 18 കാരറ്റ് സ്വർണവിലയിലും ഉച്ചയ്ക്ക് വർധനവ് രേഖപ്പെടുത്തി.
-
ബി. ഗോവിന്ദൻ വിഭാഗം: രാവിലെ ഗ്രാമിന് 11,545 രൂപയായി കുറഞ്ഞത് ഉച്ചയ്ക്ക് 100 രൂപ വർധിച്ച് 11,645 രൂപയായി. പവന് 800 രൂപ വർധിച്ച് 93,160 രൂപയിലെത്തി.
-
കെ. സുരേന്ദ്രൻ വിഭാഗം: രാവിലെ ഗ്രാമിന് 11,475 രൂപയായി കുറഞ്ഞത് ഉച്ചയ്ക്ക് 105 രൂപ വർധിച്ച് 11,580 രൂപയായി. പവന് 840 രൂപ കൂടി 92,640 രൂപയിലാണ് ഉച്ചയ്ക്ക് ശേഷം വ്യാപാരം നടക്കുന്നത്.
14, 9 കാരറ്റ് വിലകൾ
താഴ്ന്ന കാരറ്റ് സ്വർണവിലയിലും ഉച്ചയ്ക്ക് വർധനവുണ്ടായി. കെ. സുരേന്ദ്രൻ വിഭാഗത്തിൽ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ കൂടി 9,015 രൂപയും പവന് 640 രൂപ കൂടി 72,120 രൂപയുമായി. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കൂടി 5,815 രൂപയിലും പവന് 400 രൂപ കൂടി 46,520 രൂപയിലുമാണ് ഉച്ചയ്ക്ക് ശേഷം കച്ചവടം നടക്കുന്നത്.
വെള്ളി വിലയിൽ മാറ്റമില്ല
സ്വർണവിലയിൽ ഉച്ചയ്ക്ക് വർധനവുണ്ടായെങ്കിലും വെള്ളി വിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. രാവിലെ കുറഞ്ഞ അതേ നിരക്കിൽ തന്നെയാണ് ഉച്ചയ്ക്കും വ്യാപാരം തുടരുന്നത്. ബി. ഗോവിന്ദൻ, കെ. സുരേന്ദ്രൻ വിഭാഗങ്ങളിൽ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 275 രൂപയും 10 ഗ്രാമിന് 2,750 രൂപയുമാണ് നിരക്ക്. ഒരേ ദിവസം തന്നെ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായത് സ്വർണം വാങ്ങാനിരുന്നവരെയും വ്യാപാരികളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
സ്വർണ വിപണിയിലെ മാറ്റങ്ങൾ അറിയിക്കാന്‍ വാര്‍ത്ത ഷെയർ ചെയ്യൂ. അപ്‌ഡേറ്റുകൾക്കായി വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Gold prices in Kerala fluctuated on Feb 6, 2026; after a morning drop, prices increased by ₹1,000 per sovereign by afternoon.
#GoldRateKerala #GoldPriceHike #KeralaNews #MarketUpdate #Kochi #Jewellery #Finance






