കുതിപ്പില്‍നിന്ന് വീണു; സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു
● ഗ്രാമിന് 40 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വർണത്തിന് 11535 രൂപയായി.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ ഇടിവ് രേഖപ്പെടുത്തി.
● വെള്ളി നിരക്കുകളിൽ ഉച്ചക്ക് ശേഷം മാറ്റമില്ലാതെ തുടരുന്നു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ചൊവ്വാഴ്ച (11.11.2025) സ്വർണവിലയിൽ രണ്ട് തവണ നിരക്ക് രേഖപ്പെടുത്തി. രാവിലെ വൻ വർധനവുമായി എത്തിയ സ്വർണവില ഉച്ചക്ക് ശേഷം കുറഞ്ഞിരിക്കുകയാണ്. ഈ ദിവസത്തെ വിപണിയിൽ വിലയിൽ ചാഞ്ചാട്ടമാണ് പ്രകടമായത്.
രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 225 രൂപ കൂടി 11575 രൂപയിലും പവന് 1800 രൂപ കൂടി 92600 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11535 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 92280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും മറ്റ് കാരറ്റ് സ്വർണങ്ങൾക്കും വിലയിടിവ്
22 കാരറ്റിന് പിന്നാലെ 18 കാരറ്റിനും വില കുറഞ്ഞിട്ടുണ്ട്. രാവിലെ ബി ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ കൂടി 9565 രൂപയും പവന് 1560 രൂപ കൂടി 76520 രൂപയിലുമായിരുന്നു കച്ചവടം. എന്നാൽ, ഉച്ചക്ക് ശേഷം ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9530 രൂപയും പവന് 280 രൂപ കുറഞ്ഞ് 76240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

അതിനിടെ, കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 9495 രൂപയും പവന് 240 രൂപ കുറഞ്ഞ് 75960 രൂപയിലുമായി വ്യാപാരം നടക്കുന്നു.
14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 7395 രൂപയും പവന് 200 രൂപ കുറഞ്ഞ് 59160 രൂപയുമാണ് വില. അതുപോലെ, ഒൻപത് കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 4760 രൂപയും പവന് 120 രൂപ കുറഞ്ഞ് 38080 രൂപയുമാണ് വില.
വെള്ളി നിരക്കിൽ മാറ്റമില്ല
അതേസമയം, രാവിലെ വർധനവ് രേഖപ്പെടുത്തിയ വെള്ളി നിരക്കുകളിൽ ഉച്ചക്ക് ശേഷം മാറ്റമില്ലാതെ തുടരുകയാണ്. വ്യത്യസ്ത വിലകളിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക്‌് 167 രൂപയും മറുവിഭാഗത്തിന് 163 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ വില കുറവ് നിങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടോ? കമൻ്റ് ചെയ്യുക.
Article Summary: Gold price falls after morning surge Pavan drops by ₹320 to ₹92280.
#GoldPrice #KeralaGold #PriceDrop #MarketFluctuations #SilverRate #Jewellery






