city-gold-ad-for-blogger

സ്വർണ വിപണിയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം; രാവിലെയും ഉച്ചയ്ക്കുമായി സ്വർണവില ഇടിഞ്ഞു; പവന് 109240 രൂപയായി വിപണി നിരക്ക് മാറി

Bride Representing Kerala Gold Price April 02 Afternoon
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് പവന് 109240 രൂപയാണ്.
● 18, 14, 9 കാരറ്റ് സ്വര്‍ണങ്ങള്‍ക്കും വി ഇടിഞ്ഞു
● 10 ഗ്രാം വെള്ളിക്ക് 2500 രൂപയാണ്.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 2026 ഏപ്രിൽ രണ്ട് വ്യാഴാഴ്ച രണ്ട് തവണയാണ് സ്വർണ നിരക്കിൽ വ്യത്യാസം രേഖപ്പെടുത്തിയത്. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 365 രൂപയും പവന് 2920 രൂപയുമാണ് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്.

രാവിലത്തെയും ഉച്ചയ്ക്കത്തെയും മാറ്റങ്ങൾ വ്യാഴാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 13880 രൂപയും പവന് 1120 രൂപ കുറഞ്ഞ് 111040 രൂപയുമായിരുന്നു വിപണി നിരക്ക്. എന്നാൽ ഉച്ചക്ക് 22 കാരറ്റ് സ്വർണത്തിന് വീണ്ടും ഗ്രാമിന് 225 രൂപ കുറഞ്ഞ് 13655 രൂപയും പവന് 1800 രൂപ കുറഞ്ഞ് 109240 രൂപയുമായി മാറി.

18 കാരറ്റ് നിരക്കുകളിലെ കുറവ് 

18 കാരറ്റ് സ്വർണ്ണ നിരക്കുകളിലും വലിയ കുറവ് രേഖപ്പെടുത്തി. രാവിലെ ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 11470 രൂപയിലും പവന് 91760 രൂപയിലും കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11405 രൂപയിലും പവന് 920 രൂപ കുറഞ്ഞ് 91240 രൂപയിലുമാണ് കച്ചവടം നടന്നത്. ഉച്ചക്ക് ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 185 രൂപ കുറഞ്ഞ് 11285 രൂപയിലും പവന് 1480 രൂപ കുറഞ്ഞ് 90280 രൂപയിലും കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 185 രൂപ കുറഞ്ഞ് 11220 രൂപയിലും പവന് 1480 രൂപ കുറഞ്ഞ് 89760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മറ്റ് കാരറ്റുകളിലെ ഇടിവ് 

രാവിലെ കെ സുരേന്ദ്രൻ വിഭാഗത്തിൽ 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 8885 രൂപയും പവന് 680 രൂപ കുറഞ്ഞ് 71080 രൂപയുമാണ് വിപണിയിലുണ്ടായിരുന്നത്. ഒൻപത് കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5730 രൂപയും പവന് 440 രൂപ കുറഞ്ഞ് 45840 രൂപയുമായിരുന്നു. ഉച്ചക്ക് കെ സുരേന്ദ്രൻ വിഭാഗത്തിൽ 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 8740 രൂപയും പവന് 1160 രൂപ കുറഞ്ഞ് 69920 രൂപയുമായി. ഒൻപത് കാരറ്റിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 5635 രൂപയും പവന് 760 രൂപ കുറഞ്ഞ് 45080 രൂപയുമാണ് പുതിയ നിരക്ക്.

വെള്ളി നിരക്കിൽ മാറ്റമില്ല 

സ്വർണവില കുറഞ്ഞെങ്കിലും ഉച്ചക്ക് വെള്ളി നിരക്കിൽ മാറ്റമില്ല. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയാണ് നിരക്ക്. കെ സുരേന്ദ്രൻ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 2500 രൂപയുമാണ് വിപണി വില.

കഴിഞ്ഞ ദിവസത്തെ സ്വർണ നിരക്കുകൾ 

ഏപ്രിൽ ആദ്യ ദിനത്തിൽ സ്വർണവിലയിൽ വമ്പൻ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. 2026 ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 315 രൂപയും പവന് 2520 രൂപയുമാണ് കൂടിയിരുന്നത്. രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 180 രൂപ കൂടി 13885 രൂപയും പവന് 1440 രൂപ കൂടി 111080 രൂപയുമായിരുന്നു. വൈകാതെ വൈകുന്നേരം വീണ്ടും വില കൂടുകയായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ കൂടി 14020 രൂപയും പവന് 1080 രൂപ കൂടി 112160 രൂപയുമായിരുന്നു നിരക്ക്.

സ്വർണ്ണവിപണിയിലെ ഈ മാറ്റങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താന്‍ മറക്കരുത്. സ്വർണ്ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. 

Article Summary: Gold prices in Kerala witnessed a steep drop on Thursday, decreasing twice in a single day by a total of Rs 2920 per pavan for 22-carat gold, bringing the final price to Rs 109,240, while silver prices remained unchanged.

#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia