82000 ത്തില്‍നിന്ന് താഴേക്ക്; കഴിഞ്ഞ ദിവസത്തെ കുതിച്ചുയർന്ന വിലയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു!
● പവന് വില 81920 രൂപയായി കുറഞ്ഞു
● ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയായി
● 18 കാരറ്റിന്റെ വിലയും കുറവ് രേഖപ്പെടുത്തി
● വെള്ളിയുടെ വില 141 രൂപയിൽ നിന്നു 139 രൂപയായി
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയിൽ നേരിയ ഇടിവ്. സെപ്റ്റംബർ 17 ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് വീണ്ടും 82000 ത്തില്‍നിന്ന് താഴേക്ക് എത്തിയിരിക്കുകയാണ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 81920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസത്തെ വില
ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 10260 രൂപയും പവന് 640 രൂപ കൂടി 82080 രൂപയിലുമായിരുന്നു വ്യാപാരം. തിങ്കളാഴ്ചയാകട്ടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10180 രൂപയും പവന് 80 രൂപ കുറഞ്ഞ് 81440 രൂപയുമായിരുന്നു വില.
18 കാരറ്റിനും വെളളിക്കും വില കുറഞ്ഞു
ബുധനാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8485 രൂപയും പവന് 120 രൂപ കുറഞ്ഞ് 67880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ചൊവ്വാഴ്ച ഇത് ഗ്രാമിന് 65 രൂപ കൂടി 8500 രൂപയും പവന് 520 രൂപ കൂടി 68000 രൂപയുമായിരുന്നു. വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 141 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 139 രൂപയിലാണ്.
ഇപ്പോൾ സ്വർണം വാങ്ങാനോ കാത്തിരിക്കാനോ ആഗ്രഹമുണ്ടോ? കമന്റ് ചെയ്ത് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
Article Summary: Gold price drops to ₹81,920 per pavan in Kerala
#GoldRate #KeralaGold #GoldPriceDrop #SilverPrice #GoldUpdate #MalayalamNews






