രാവിലെ കുതിപ്പുമായെത്തി ഞെട്ടിപ്പിച്ച സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം ഇടിവ്; പവന് 1600 രൂപ കുറഞ്ഞു
● 22 കാരറ്റ് സ്വർണം പവന് 95760 രൂപയായി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.
● വെള്ളി നിരക്കിൽ യാതൊരു മാറ്റവും രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ചൊവ്വാഴ്ച (21.10.2025) രാവിലെ കുതിപ്പുമായെത്തി ഞെട്ടിപ്പിച്ച സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11970 രൂപയും പവന് 1600 രൂപ കുറഞ്ഞ് 95760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കൂടി 12170 രൂപയും പവന് 1520 രൂപ കൂടി 97360 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റിനും വില കുറഞ്ഞു
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 18 കാരറ്റിനും വില കുറഞ്ഞു. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 9900 രൂപയും പവന് 1320 രൂപ കുറഞ്ഞ് 79200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9850 രൂപയും പവന് 1240 രൂപ കുറഞ്ഞ് 78800 രൂപയുമാണ്.
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 160 രൂപ കൂടി 10065 രൂപയും പവന് 1280 രൂപ കൂടി 80520 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 150 രൂപ കൂടി 10005 രൂപയും പവന് 1200 രൂപ കൂടി 80040 രൂപയുമായിരുന്നു.

14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ ഇടിവ്
ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 7680 രൂപയും പവന് 960 രൂപ കുറഞ്ഞ് 61440 രൂപയും 9 കാരറ്റിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 4950 രൂപയും പവന് 640 രൂപ കുറഞ്ഞ് 39600 രൂപയുമാണ്.
രാവിലെ 14 കാരറ്റിന് ഗ്രാമിന് 120 രൂപ കൂടി 7800 രൂപയും പവന് 960 രൂപ കൂടി 62400 രൂപയും 9 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 5030 രൂപയും പവന് 480 രൂപ കൂടി 40240 രൂപയുമായിരുന്നു.
വെള്ളി നിരക്കില്‍ മാറ്റമില്ല
അതേസമയം, ചൊവ്വാഴ്ച ഉച്ചക്ക് ശേഷവും വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 185 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 180 രൂപയുമാണ്.
സ്വർണവില വീണ്ടും ഇടിയുമോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold price in Kerala dropped by ₹1600 per sovereign after an early morning surge.
#GoldPriceKerala #GoldRateToday #GoldCrash #JewelleryNews #Swarnavala #KeralaNews






